നിയമസഭ തെരഞ്ഞെടുപ്പ് ; പീരുമേട്, മണ്ണാർക്കാട് മണ്ഡ‍ലങ്ങളിൽ ജാ​ഗ്രതക്കുറവ് ഉണ്ടായെന്ന് സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പീരുമേട് , മണ്ണാർക്കാട് മണ്ഡ‍ലങ്ങളിൽ പാർട്ടിക്ക് ജാ​ഗ്രതക്കുറവ് ഉണ്ടായെന്ന് സി.പി.ഐ അവലോകന റിപ്പോർട്ട്. സംഘടനാപരമായ വീഴ്ച ഈ മണ്ഡലങ്ങളിൽ ഉണ്ടായെന്നും അവലോകന റിപ്പോർട്ട് പറയുന്നു. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എംഎൽഎ ഗീതാ ഗോപി പ്രചാരണത്തിൽ സജീവമായില്ലെന്ന് റിപ്പോർട്ടിൽ വിമർശനവും ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി.പി.ഐയുടെ അവലോകന റിപ്പോർട്ടുള്ളത്. ‌‌

ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും കേരള കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി.പി.എം വീഴ്ച പ്രകടമാണെന്നും അവലോകന യോഗത്തിൽ പരാമർശമുണ്ടായിരുന്നു . പാല, ചാലക്കുടി, കടത്തുരുത്തി തോൽവികൾ ഉയർത്തിയാണ് സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നത്. വി.ഡി സതീശൻ വിജയിച്ച പറവൂറിൽ സി.പി.എമ്മിന്‍റെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നുവെന്ന ഗുരുതര പരാമർശവും റിപ്പോർട്ടിലുണ്ട്.

ഹരിപ്പാട് സി.പി.എം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി.ജെ.പിക്ക് പോയെന്നും സി.പി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  സി.പി.എം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും വിമർശനമുണ്ട്. ഉദുമയിൽ ആദ്യ റൗണ്ട് സി.പി.എം മാത്രം പ്രചാരണം നടത്തിയെന്നും ഘടകകക്ഷികളെ ഉൾപ്പെടുത്തിയില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....