ട്രോളിങ് നിരോധനം : മത്സ്യത്തൊഴിലാളി സംഘടന യോഗം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ നടത്തുന്ന ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ സഹകരണം ഉറപ്പു വരുത്തുന്നതിന് കളക്ടറേറ്റില്‍ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ പങ്കെടുത്ത യോഗം തീരുമാനിച്ചു. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനാണ് മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം. ഈ കാലയളവില്‍ മത്സ്യബന്ധന മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് അനുമതിയുണ്ടാകും. നിരോധനകാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യാനങ്ങള്‍ മത്സ്യബന്ധനം നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കും.

ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ വളരാന്‍ ഇടയുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. എഡിഎമ്മിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ എഫ്. റോയികുമാര്‍ അധ്യക്ഷത വഹിച്ചു. ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടന ഭാരവാഹികള്‍, ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, പോലീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ്, ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...