ട്രോളുകൾ അതിരുകടക്കുന്നു , ജഡ്ജിമാരെപ്പോലും വെറുതേവിടുന്നില്ല ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സാമൂഹിക മാധ്യമങ്ങളിലൂടെ നിഷ്ഠുരമായാണ് ട്രോളുകൾ വരുന്നതെന്നും ജഡ്ജിമാരെപ്പോലും വെറുതേവിടുന്നില്ലെന്നും സുപ്രീംകോടതി. ഇത്തരം പരിഹാസങ്ങൾ അവഗണിക്കുകയാണ് നല്ലതെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. സ്വാതി മാലിവാൾ കേസിലെ പ്രതി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ബെഞ്ചിന്റെ പരാമർശമുണ്ടായത്. തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും ആക്രമണങ്ങളുമുണ്ടാകുന്നതായി സ്വാതി മാലിവാൾ ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ തനിക്കാവില്ലെന്നും ബിഭവ് കുമാർ പറഞ്ഞു. ഈ ഘട്ടത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ട്രോളുകളെക്കുറിച്ച് കോടതി സൂചിപ്പിച്ചത്. ജഡ്ജിമാർ ഉൾപ്പെടെ എല്ലാവരെയും ഇത് ബാധിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ പറഞ്ഞു. കർത്തവ്യബോധവും ഉത്തരവാദിത്വവുമില്ലാത്ത ഒട്ടേറെപ്പേർ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നുണ്ടെന്നും അത് അവഗണിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരും

0
തിരുവനന്തപുരം: കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40-50...

73,024 മുൻഗണനാ റേഷൻ കാർഡുകൾ; 2,000 എ എ വൈ കാർഡുകളും അനുവദിച്ചു ,...

0
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അനുവദിച്ച...

മഴക്കെടുതിയിൽ കേരളത്തിൻറെ വേദനയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : കേരളത്തിലെ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും...

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് ; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

0
കൊല്ലം : 2010 ൽ അധ്യാപക തസ്തികയിലേക്ക് പിഎസ്സി പരീക്ഷയിൽ തട്ടിപ്പു...