ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ വൻ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

മനില : ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ വൻ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 81 പേർ മരിച്ചു. 34 പേരെ കാണാനില്ല. നിരവധി പേർക്ക് പരിക്കേറ്റു. 3,20,000 പേരെ കൊടുങ്കാറ്റിനെ തുടർന്ന് മാറ്റിത്താമസിപ്പിച്ചു. മധ്യ, വടക്കൻ ഫിലിപ്പീൻസിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. കൊടുങ്കാറ്റ് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. മധ്യ ഫിലിപ്പീൻസിലെ ബിക്കോൾ മേഖലയിലാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൂടുതൽ മരണമുണ്ടായത്. ചിലയിടത്ത് 24 മണിക്കൂറിനുള്ളിൽ പെയ്തത് ഒന്നോ രണ്ടോ മാസം പെയ്യേണ്ട മഴയാണ്. ഇത് മിന്നൽ പ്രളയത്തിന് കാരണമായി. 20 ലക്ഷത്തിലേറെ പേരെ കൊടുങ്കാറ്റ് ബാധിച്ചു.

7,510 യാത്രക്കാർ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. 36 വിമാനങ്ങൾ റദ്ദാക്കി. അൽബേ പ്രവിശ്യയിലെ മയോൺ അഗ്നിപർവ്വതത്തിന്‍റെ താഴ്‌വരയിൽ നിന്ന് കൊടുങ്കാറ്റിനെ തുടർന്ന് സമീപ നഗരങ്ങളിലേക്ക് ചെളിയും മറ്റ് അവശിഷ്ടങ്ങളും ഒഴുകി. ചെളി വീടുകളെയും വാഹനങ്ങളെയും മുക്കുന്ന അവസ്ഥയിലെത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കുപടിഞ്ഞാറൻ ഫിലിപ്പീൻസിന് പടിഞ്ഞാറ് 410 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് ആഞ്ഞുവീശി. കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിൽ വിയറ്റ്നാമിലേക്ക് നീങ്ങി. പസഫിക് സമുദ്രത്തിനും ദക്ഷിണ ചൈനാ കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപ സമൂഹമായ ഫിലിപ്പീൻസിൽ ഓരോ വർഷവും ഏകദേശം 20 കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ആഞ്ഞടിക്കുന്നു. സെപ്തംബറിൽ യാഗി വീശിയടിച്ച് 11 പേർ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0
കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ...

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം ; തിരച്ചിൽ തുടരുന്നു

0
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ്...

വാഹന മോഡിഫിക്കേഷൻ ; സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ എംവിഡി ; 17,000 നിർദേശങ്ങൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....