മഹാരാഷ്ട്ര : തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കില്‍ ബസിടിച്ച് 8 മരണം. മധ്യപ്രദേശിലെ ഗുണയിൽ പുലര്‍ച്ചെയായിരുന്നു അപകടം. അൻപതോളം പേർക്കു പരുക്കേറ്റു. മഹാരാഷ്ട്രയിൽനിന്ന് യുപിയിലേക്കു പോകുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.
ഇന്നലെ യുപിയിലെ മുസഫർ നഗറിൽ ആറ് തൊഴിലാളികൾ ബസിടിച്ച് മരിച്ചിരുന്നു. ലോക്ഡൗണിനിടെ പഞ്ചാബിൽ കുടുങ്ങിയ തൊഴിലാളികൾ ബിഹാറിലേക്കു കാൽ നടയായി യാത്ര തിരിക്കവേയായിരുന്നു അപകടം. അപകടമുണ്ടാക്കിയ ബസില്‍ യാത്രക്കാര്‍ ആരുമുണ്ടായിരുന്നില്ല. ബസ് ഡ്രൈവര്‍ ഓടിരക്ഷപെട്ടതായി പോലീസ് പറയുന്നു. അപകടത്തില്‍പെട്ടവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.