തിരുവനന്തപുരം : കന്യാകുമാരിയിലെ നിയന്ത്രണത്തിനെതിരെ ട്രക്ക് ഉടമകൾ നിയമ നടപടിക്കൊരുങ്ങുന്നു. 16 ടയർ ട്രക്കുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഉടമകൾ കോടതിയെ സമീപിക്കുന്നത്. ട്രക്ക് ഉടമകൾ തമിഴ്നാട് ഹൈക്കോടതിയിൽ ഹർജി നൽകും. പാറക്കല്ല് കൊണ്ടുവരുന്നതിൽ നിയന്ത്രണം നിലനിൽക്കുന്നതിനാൽ വിഴിഞ്ഞം തുറമുഖ നിർമ്മാണവും പ്രതിസന്ധിയിലാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് തുറമുഖ അധികൃതർ രംഗത്തെത്തിയിരുന്നു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ പ്രതിസന്ധിയിൽ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നു. പ്രശ്നം ചൂണ്ടിക്കാണിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തമിഴ്നാട് സർക്കാരിന് കത്തയച്ചിരുന്നു. ട്രക്കുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
തമിഴ്നാട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് മന്ത്രി ദുരൈസ്വാമിക്കും കന്യാകുമാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി മനുതങ്കരാജിനുമാണ് അഹമ്മദ് ദേവർകോവിൽ കത്തയച്ചത്. പദ്ധതിയുടെ ദേശീയ പ്രാധാന്യം കണക്കിലെടുത്ത് പുതുതായി കൊണ്ടുവന്ന നിയന്ത്രണം ഒഴിവാക്കണമെന്നാണ് മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്. 28 മെട്രിക്ക് ടണ്‍ പാറ കയറ്റിയ 10 വീലുകളുള്ള ട്രക്കുകള്‍ മാത്രമേ സര്‍വ്വീസിന് അനുവദിക്കൂ എന്നാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് പ്രകാരം പാറ കൊണ്ടുവരുന്നത് വന്‍ ചെലവായതിനാല്‍ ട്രക്കുടമകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033