നമ്പറും ഫോട്ടോയും മാറ്റി അജ്ഞാത കോളുകള്‍ ചെയ്യാം ; അവസരം ഒരുക്കി ട്രൂകോളര്‍

For full experience, Download our mobile application:
Get it on Google Play

പുതിയ പതിപ്പില്‍ ഒത്തിരി പുത്തന്‍ പ്രത്യേകതകള്‍ അവതരിപ്പിച്ച് ട്രൂകോളര്‍ ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ട്രൂകോളര്‍ വേര്‍ഷന്‍ 12 ന്‍റെ പുതിയ ഫീച്ചറുകള്‍ ലഭ്യമാകുക. തങ്ങളുടെ ഇന്‍റര്‍ഫേസില്‍ വലിയ മാറ്റമാണ് ട്രൂകോളര്‍ വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ പുതിയ ഏറെ ഫീച്ചറുകള്‍ ട്രൂകോള്‍ അവതരിപ്പിക്കുന്നുണ്ട്. വീഡിയോ കോളര്‍ ഐഡി, കോള്‍ റെക്കോഡിംഗ്, കോള്‍ അനോണ്‍സ്, ഗോസ്റ്റ് കോള്‍ എന്നിവയാണ് ഇവ.

വീഡിയോ കോള്‍ ഐഡി : സുഹൃത്തുക്കളെയോ കുടുംബത്തിലുള്ളവരെയോ കോള്‍ ചെയ്യുമ്പോള്‍ ചെറിയൊരു വീഡിയോ തുടക്കത്തില്‍ സെറ്റ് ചെയ്യാം. ഇതിന് സെല്‍ഫി വീഡിയോ തന്നെ വേണം എന്നില്ല. അപ്പിലെ ബില്‍ഡ് ഇന്‍ തീമുകളില്‍ നിന്നും തിരഞ്ഞെടുക്കാം.

കോള്‍ റെക്കോഡിംഗ് : ട്രൂകോളര്‍ വഴി ചെയ്യുന്ന ഇന്‍കമിംഗ്, ഔട്ട്ഗോയിംഗ് കോളുകള്‍ റെക്കോഡ് ചെയ്യാം. എന്നാല്‍ പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂ. അതേ സമയം ഇപ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പലതിലും ഇന്‍ബില്‍ട്ടായി തന്നെ ഈ പ്രത്യേകതയുണ്ട്.

കോള്‍ അനോണ്‍സ് : ഒരു കോള്‍ വരുമ്പോള്‍ ആപ്പ് വിളിക്കുന്നയാളുടെ പേര് പറയും. ഇത് ചില ഫോണുകളില്‍ ലഭ്യമാണെങ്കിലും. നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്ത എന്നാല്‍ ട്രൂക്കോളറില്‍ ലഭ്യമായ കോണ്‍ടാക്റ്റ് ആണെങ്കിലും ഈ ഫീച്ചര്‍ വഴി പേര് പറയും. പ്രമീയം ഗോള്‍ഡന്‍ മെമ്പര്‍മാര്‍ക്കായിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക.

ഗോസ്റ്റ് കോള്‍ : ഏറ്റവും പ്രധാനപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഫീച്ചറാണ് ഗോസ്റ്റ് കോള്‍. എന്നാല്‍ ഇതിലെ സ്വകാര്യത പ്രശ്നങ്ങളും ദുരുപയോഗ സാധ്യതകളും ടെക് ലോകത്ത് ഇതിനകം ചര്‍ച്ചാകുന്നുണ്ട്. ട്രൂകോള്‍ പ്രമീയം, ഗോള്‍ഡന്‍ മെമ്പര്‍മാര്‍ക്കായിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക. ഇത് പ്രകാരം ഒരു ഉപയോക്താവിന് പുതിയ നമ്പറും ഫോട്ടോയും ചേര്‍ത്ത് തീര്‍ത്തും അജ്ഞാതമായി മറ്റൊരാളെ കോള്‍ ചെയ്യാം.

ലോകത്തെമ്പാടും 300 മില്ല്യണ്‍ ഉപയോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് ട്രൂകോള്‍ അവകാശപ്പെടുന്നത്. നമ്പറുകള്‍ തിരിച്ചറിയാനും അനാവശ്യ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനും ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ആപ്പുകളില്‍ ഒന്നാണ് ഇത്. അടുത്തിടെ കമ്പനി ഗ്രൂപ്പ് വോയിസ് കോള്‍ സ്മാര്‍ട്ട് എസ്എംഎസ് സേവനങ്ങള്‍ ആരംഭിച്ചിരുന്നു. വളരെ മുന്‍പ് തന്നെ പേമെന്‍റ് സംവിധാനം ട്രൂകോളറില്‍ ലഭ്യമാണ്. ട്രൂകോള്‍ പ്രീമിയം അക്കൗണ്ട് എടുക്കാന്‍ മൂന്ന് മാസത്തേക്ക് 179 രൂപയാണ് നല്‍കേണ്ടത്. ആറ് മാസത്തേക്ക് 339 രൂപയാണ്. ഒരു വര്‍ഷത്തേക്ക് 529 രൂപയാണ് നല്‍കേണ്ടത്. ഗോള്‍ഡ് മെമ്പര്‍ഷിപ്പ് എടുക്കണമെങ്കില്‍ 2,500 രൂപയാണ് വര്‍ഷത്തിലേക്ക് നല്‍കേണ്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം റദ്ധാക്കി ; കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ പ്രതിഷേധം

0
കൊച്ചി: കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ ഡൽഹിയിലേക്കുള്ള യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പൈസ്...

പിഎം ശ്രീയിൽ ഒരു വർഗീയ അജണ്ടയും നടപ്പിലാക്കില്ല ; വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി

0
കോഴിക്കോട്: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന യു ഡി...

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...