എച്ച് 1 ബി വിസ നിയമങ്ങൾ വീണ്ടും കടുപ്പിച്ച് ട്രംപ് ഭരണകൂടം ; അമേരിക്കക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന നയങ്ങളുള്ളവർക്ക് പണികിട്ടും

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: അമേരിക്കയിലെ എച്ച് 1 ബി വിസ നിബന്ധനകൾ വീണ്ടും കടുപ്പിച്ച് ട്രംപ് ഭരണകൂടം. അമേരിക്കക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന നയങ്ങളുള്ളവരെ ഒഴിവാക്കാനാണ് ട്രംപ് ഭരണകൂടത്തിൻ്റെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി അപേക്ഷകൻ്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ കർശനമായി പരിശോധിച്ചാകും വിസ അനുവദിക്കുക. ഇത് സംബന്ധിച്ച നിർദ്ദേശം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡിസംബർ 2-ന് വിദേശ മിഷനുകൾക്ക് അയച്ചു. ടെക്ക് കമ്പനികളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയ സ്ഥാപനങ്ങളിലാണ് മുഖ്യമായും
എച്ച് 1 ബി വിസ ഉപയോഗിക്കുന്നത്. പുതിയ മാറ്റം എല്ലാ വിസ അപേക്ഷകരെയും ബാധിക്കുന്നതാണെങ്കിലും, സോഷ്യൽ മീഡിയയിലോ ധനകാര്യ മേഖലകളിലോ പ്രവർത്തിക്കുന്ന എച്ച് 1 ബി അപേക്ഷകർ കൂടുതൽ പരിശോധിക്കപ്പെടുമെന്നാണ് കേബിൾ വ്യക്തമാക്കുന്നത്.

വൈറ്റ് ഹൗസിനടുത്ത് കഴിഞ്ഞ മാസം ഒരു നാഷണൽ ഗാർഡ് അംഗം അഫ്ഗാൻ സ്വദേശിയുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാൻ തീവ്രനടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനുമുമ്പേ ഈ വർഷം സെപ്റ്റംബറിൽ എച്ച് 1 ബി വിസ അപേക്ഷാ ഫീസ് 100,000 ഡോളറാക്കി ഉയർത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...