വാഷിംഗ്ടണ്‍ ഡിസി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഭരണകൂടത്തെയും വിമര്‍ശിച്ച മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് മറുപടിയുമായി ട്രംപ്. ഒബാമ കഴിവില്ലാത്ത പ്രസിഡന്റായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകള്‍ നിലവാരമില്ലാത്തതാണെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും ഒബാമ തുറന്നടിച്ചിരുന്നു. ഇതിനെതിരായാണ് ട്രംപ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും ചെയ്യാനാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റും ശക്തമാക്കിയതിന്റെ ഫലമായി രാജ്യത്ത് പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു. 15,27,664 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 90,978 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു.
‘ഒബാമ കഴിവില്ലാത്ത പ്രസിഡന്റായിരുന്നു’ ; ഒബാമക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
RECENT NEWS
Advertisment