രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കൊവിഡ്​ കേസുകളില്‍ റെക്കോര്‍ഡ്​ വര്‍ധന ; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കേസുകള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കൊവിഡ്​ കേസുകളില്‍ റെക്കോര്‍ഡ്​ വര്‍ധന. രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കൊവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ കൊവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്ന കൊവിഡ് മരണത്തിലും ക്രമാതീതമായ വര്‍ധനവാണുണ്ടായത്​. 24 മണിക്കൂറിനുള്ളില്‍ 157 മരണങ്ങളാണ്​ റിപ്പോര്‍ട്ട് ചെയ്തത്.​  ഇതോടെ രാജ്യത്ത് കൊവിഡ്​  ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 3029 ആയി ഉയര്‍ന്നു. രാജ്യത്ത് 36,824 ​പേര്‍ രോഗമുക്തി നേടിയെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു. നിലവില്‍ 56,316 പേര്‍ ചികിത്സയിലുണ്ട്​.

ഏറ്റവും കൂടുതല്‍ കൊവിഡ്​ കേസുകളുള്ള മഹാരാഷ്ട്രയില്‍ വൈറസ്​ ബാധിതരുടെ എണ്ണം 33,053 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2347 പേര്‍ക്കാണ്​ വൈറസ്​ ബാധ​ സ്ഥിരീകരിച്ചത്​. ​ഞായറാഴ്​ച 63 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1198 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ ഞായറാഴ്​ച 34 പേരാണ്​ മരിച്ചത്​. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 659 ആയി. ഇതുവരെ 11379 പേര്‍ക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. ഇതുവരെ 4499 പേര്‍ക്ക്​ അസുഖം ഭേദമായി. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 31 കൊവിഡ്​ മരണങ്ങളാണ് റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ മരണസംഖ്യ 160 ആയി. കൊവിഡ്​ ബാധിതരുടെ എണ്ണം 10,054 ആയി ഉയര്‍ന്നു. 4485 പേര്‍ രോഗമുക്തി നേടി. തമിഴ്​നാട്ടി​ലെ കോയമ്പേട്​ മാര്‍ക്കറ്റില്‍ കൊവിഡ്​ വ്യാപിച്ചതോടെ വൈറസ്​ ബാധിതരുടെ എണ്ണം 11,224 ആയി. 78 മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. രാജസ്ഥാനില്‍ 5409 കൊവിഡ്​ ബാധിതരും 131 മരണവും റിപ്പോര്‍ട്ട്​ ചെയ്​തു. മധ്യപ്രദേശ്​ 4,977 (248), ഉത്തര്‍പ്രദേശ്​ 4,259 (104), പശ്ചിമബംഗാള്‍ 2,677 (238) എന്നിങ്ങനെയാണ്​ കണക്കുകള്‍. കേരളത്തില്‍ ക​ഴിഞ്ഞ ദിവസം 14 പേര്‍ക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചത്​. നിലവില്‍ 100 ഓളം പേര്‍ ചികിത്സയിലുണ്ട്​.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...