കോട്ടയം : ഇന്നലെ രാത്രി പെയ്ത മഴയില്‍ കോട്ടയം ജില്ലയില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ കടപുഴകി വീണതോടെ നിരവധി വീടുകളാണ് ഭാഗികമായി തകര്‍ന്നത്. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ കടപുഴകിയും ഒടിഞ്ഞും വീണു. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേട് പറ്റി. ഗോപുരത്തിന്‍റെ മുകളില്‍ പാകിയിരുന്ന ഓടുകള്‍ പറന്നുപോയിട്ടുണ്ട്. ടിവി പുരത്ത് വീടുകള്‍ക്കും വൈക്കത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിനും കേടുപാട് പറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇപ്പോഴും ഇടയ്ക്കിടെ മഴ തുടരുന്നുണ്ട്. ഇന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ജില്ലാ ഭരണകൂടവും അറിയിച്ചു.
ഇന്നലത്തെ മഴയില്‍ കോട്ടയം ജില്ലയില്‍ വ്യാപക നാശനഷ്ടം ; മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
RECENT NEWS
Advertisment