ഡൽഹി : കൊവിഡ് 19 എല്‍പ്പിച്ച ആഘാതം കുറയ്ക്കാനായി തങ്ങളുടെ 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് സൊമാറ്റോ. 600 ലധികം ജീവനക്കാരെയാണ് ഈ വിധത്തില്‍ കമ്പനി ഒഴിവാക്കുന്നത്. പിരിച്ചു വിടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കും. കൊവിഡിനെ തുടര്‍ന്ന് വന്‍ പ്രതിസന്ധിയിലായ കമ്പനി കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ പിടിച്ചു നില്‍ക്കാന്‍ തന്നെ പ്രയാസമായിരിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.
50 ശതമാനം വരെ ജീവനക്കാരുടെ ശമ്പളം താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കല്‍, പ്രൊമോഷന്‍, ഇന്‍സെന്റീവ് എന്നിവയൊക്കെ കമ്പനി ഒഴിവാക്കുമെന്ന് സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സിനും മറ്റ് ആവശ്യങ്ങള്‍ക്കും പുറമേ സൊമാറ്റോ ജീവനക്കാരുടെ ശമ്പളത്തിന്റെ 50 ശതമാനം ആറുമാസത്തേക്ക് പിടിച്ചു വെയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട തൊഴിലാളികള്‍ ഡെലിവറി ബിസിനസ്സിലോ മറ്റ് വകുപ്പുകളിലോ ഉള്ളതാണോ എന്ന് സൊമാറ്റോ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 540 ഓളം ജോലിക്കാരെ സൊമാറ്റോ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം കമ്പനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പിരിച്ചുവിടലാണിത്. കുറഞ്ഞ വരുമാനമുള്ള ജീവനക്കാര്‍ക്ക് കുറഞ്ഞ വേതനം ലഭിക്കും. ചില ജീവനക്കാര്‍ നേരത്തെ സ്വമേധയാ പിരിഞ്ഞു പോയിരുന്നു. പലരുടെയും ശമ്പളം വെട്ടിക്കുറച്ചതായും ആ ജീവനക്കാരെ പിന്നീട് സംരക്ഷിക്കുമെന്നും സൊമാറ്റോ പറഞ്ഞു. കൊറോണ വൈറസ് കാരണം റെസ്‌റ്റോറന്റുകള്‍ അടച്ചു പൂട്ടിയത് വലിയ തിരിച്ചടിയായി. തുടര്‍ന്ന് കമ്പനി പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിലേക്ക് മാറിയപ്പോള്‍ ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. പലചരക്ക് സാധനങ്ങളുടെ ഹൈപ്പര്‍ലോക്കല്‍ ഡെലിവറി ബിസിനസില്‍ സൊമാറ്റോ പ്രവേശിച്ചത് മുതല്‍ ഇത് ഇന്ത്യയിലെ 185 നഗരങ്ങളിലേക്ക് വ്യാപിച്ചു. ഒരേ ബിസിനസ്സിലെ കൂടുതല്‍ സ്ഥാപിതമായ കമ്പനികളായ ബിഗ് ബാസ്‌കറ്റും ഗ്രോഫേഴ്‌സും ഒരു ഭീഷണിയായി ഉയര്‍ന്നുവന്നെങ്കിലും സൊമാറ്റോ ഈ വിഭാഗത്തില്‍ ദീര്‍ഘകാല സാധ്യതകള്‍ കാണുന്നുണ്ട്.