മധ്യപൂർവ്വേഷ്യയിൽ നിർണ്ണായക നീക്കം ; ലെബനൻ-ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ലെബനനിൽ ഇസ്രയേൽ നടത്തിവരുന്ന ദീർഘകാലത്തെ സൈനിക ആക്രമണങ്ങൾ അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹിസ്ബുള്ളയും ഇസ്രയേലും ആക്രമണങ്ങൾ നിർത്തിവെച്ചിരിക്കുക ആണെന്നാണ് ഡോണൾഡ് ട്രംപ് പറയുന്നത്. തെക്കൻ ബെയ്റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപിൻ്റെ പ്രസ്താവനയുണ്ടായത്.ഇസ്രയേലിൽ ഹിസ്ബുള്ള ആക്രമണം നടത്തിയതിന് തിരിച്ചടിയായി ബെയ്റുട്ടിൽ ആക്രമണം നടത്തുമെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. എന്നാൽ ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഹിസ്ബുള്ള ലെബനൻ ആക്രമണം അവസാനിച്ചെന്ന് ഉറപ്പ് നൽകി ഡോണൾഡ് ട്രംപ് രം​ഗത്തെത്തുന്നത്. യുഎസുമായി ചർച്ചയ്ക്കില്ലെന്ന ഇറാൻ്റെ നിലപാട് സംഘർഷത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു. പിന്നാലെയാണ് ട്രംപ് തന്നെ വിഷയത്തിൽ നേരിട്ട് ഇടപ്പെട്ടത്. ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷം അവനാപ്പിച്ചെന്നാണ് ട്രംപിൻ്റെ വാദം. ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. ലെബനനിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കും വരെ ചർച്ചകൾ നിർത്തി വെയ്ക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി പറഞ്ഞത്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....