മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും തള്ളി പാര്യത്തുകാവിലെ താമസക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും തള്ളി പാര്യത്തുകാവിലെ താമസക്കാർ രംഗത്ത്. നിലവിൽ താമസിക്കുന്ന സ്ഥലത്തുനിന്ന് മാറുന്ന കാര്യത്തിൽ തങ്ങൾ സർക്കാരിന് ഒരുതരത്തിലുള്ള ഉറപ്പും നൽകിയിട്ടില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെടുന്നവരെ മറ്റൊരു സ്ഥലത്തേക്ക് പുനരധിവസിപ്പിക്കാൻ ധാരണയായെന്നാണ് രാവിലെ നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ ജനങ്ങളുമായി യാതൊരുവിധ ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമസഭയിൽ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.

പ്രദേശത്ത് കൃത്യമായി സർവ്വേ നടത്തി ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന തങ്ങളുടെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് പാര്യത്തുകാവിലെ താമസക്കാർ അറിയിച്ചു. ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒരു കാരണവശാലും ഇറങ്ങില്ലെന്നാണ് ഇവർ ഒന്നടങ്കം വ്യക്തമാക്കി. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾ സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ മലയിടംതുരുത്തിലെ ഭൂമി തർക്കം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് വഴിമാറുമോ എന്നതാണ് കണ്ടറിയേണ്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ ആക്രമണം ; കുവൈത്തിലെ വൈദ്യുതി – ജല നിലയത്തിന് കേടുപാട്

0
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിലെ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മുൻകാലങ്ങളിൽ ഉണ്ടായതിൽ നിന്ന് വ്യത്യസ്തവും അഭൂതപൂർവവുമാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മുൻകാലങ്ങളിൽ ഉണ്ടായതിൽ നിന്ന് വ്യത്യസ്തവും...

കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍

0
കൊച്ചി: കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് സംസ്ഥാന അധ്യക്ഷന്‍...

മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു

0
മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എന്‍സിപി) ആഭ്യന്തര തർക്കങ്ങൾ...