ട്രംപിന്‍റെ അക്കൗണ്ട് വിലക്ക് ; പൊതുജനാഭിപ്രായം തേടി ഫെയ്‌സ്ബുക്കിന്‍റെ വിദഗ്ദ്ധ സമിതി

For full experience, Download our mobile application:
Get it on Google Play

സാന്‍ഫ്രാന്‍സിസ്‌കോ : മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി പരിശോധിക്കുന്ന ഫെയ്‌സ്ബുക്കിന്റെ ഓവര്‍സൈറ്റ് ബോര്‍ഡ് വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.

ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ യുഎസ് കാപിറ്റോളിന് നേരെ നടത്തിയ അക്രമസംഭവങ്ങളില്‍ ട്രംപിന്റെ രണ്ട് പോസ്റ്റുകളും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പ്രോത്സാഹനമായെന്ന നിരീക്ഷണത്തിലാണ് അക്കൗണ്ടിന് അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഈ പോസ്റ്റുകളും വീഡിയോകളും നീക്കിയ ഫെയ്‌സ്ബുക്ക് ട്രംപിന്റെ അക്കൗണ്ടിന് ആദ്യം 24 മണിക്കൂര്‍ വിലക്കേര്‍പ്പടെുത്തുകയും പിന്നീട് അത് അനിശ്ചിതകാല വിലക്കാക്കി മാറ്റുകയുമായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഈ നടപടി ഫെയ്‌സ്ബുക്കിന്‍റെ വിദഗ്ദ സമിതിയായ ഓവര്‍സൈറ്റ് ബോര്‍ഡിന്‍റെ പരിശോധനയ്ക്കായി നല്‍കിയത്. സ്ഥാനാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ അഭിപ്രായങ്ങളെ ഫെയ്‌സ്ബുക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ചാണ് ഓവര്‍സൈറ്റ് ബോര്‍ഡ് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുക. അവരുടെ സ്ഥാനവും അധികാരവും, രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ പ്രാധാന്യം, അറിയാനുള്ള ജനങ്ങളുടെ അവകാശം എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള അഭിപ്രായങ്ങളാണ് സ്വീകരിക്കുക. ഫെബ്രുവരി എട്ടിന് മുമ്പ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....