ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നീട്ടില്ലെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

യുഎസ് : ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നീട്ടില്ലെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും വരാനിരിക്കുന്നത് അത്ഭുതകരമായ രണ്ട് ദിവസങ്ങളാണെന്നുമാണ് ട്രംപ് പറഞ്ഞത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ഉടന്‍ പരിഹാരമുണ്ടാകുമെന്ന സൂചനയും അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റ് നല്‍കിയതായി ജോനാദന്‍ കാള്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന രണ്ട് ദിവസങ്ങളില്‍ അത്ഭുതകരമായ കാര്യങ്ങള്‍ കാണും എന്നാണ് താന്‍ കരുതുന്നത് എന്നാണ് ട്രംപ് പറഞ്ഞത്.

യുദ്ധം ഏത് രീതിയിലും അവസാനിക്കാം. എങ്കിലും നയതന്ത്രപരമായ ഒത്തുതീര്‍പ്പിനാണ് മുന്‍ഗണന നല്‍കുന്നത്. ഒരു കരാറിലെത്തുന്നതാണ് നല്ലതെന്ന് കരുതുന്നു. അങ്ങനെയെങ്കില്‍ ഇറാന് എല്ലാം പുനര്‍നിര്‍മിക്കാന്‍ കഴിയും എന്നും ട്രംപ് പറഞ്ഞു. ഇറാനില്‍ ഇപ്പോള്‍ പുതിയ ഭരണകൂടമാണെന്നും ഭീകരവാദികളെ ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഇറാനെതിരെ യുഎസും ഇസ്രയേലും തുടരുന്ന ആക്രമണം ആഗോള സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) വിലയിരുത്തി. വാഷിങ്ടണില്‍ വസന്തകാല യോഗത്തിലാണ് ഐഎംഎഫ് വിലയിരുത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...