ഇറാന് ആയുധങ്ങള്‍ നല്‍കില്ലെന്ന് ചൈന ഉറപ്പുനല്‍കി ; കടലിടുക്ക് തുറക്കുമെന്ന് സൂചന നല്‍കി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നുവെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഹോര്‍മുസ് തുറക്കുന്നതില്‍ ചൈന ഏറെ സന്തോഷത്തിലാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ചൈനയ്ക്കും, ലോകത്തിനാകെ വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നും ട്രംപ് വിശദീകരിച്ചു. ഇറാന് ആയുധങ്ങള്‍ നല്‍കില്ലെന്ന് ചൈന ഉറപ്പു നല്‍കി. ആഴ്ചകള്‍ക്കുള്ളില്‍ താന്‍ ചൈന സന്ദര്‍ശിക്കുമ്പോള്‍ ഊഷ്മളമായി ചൈനീസ് പ്രസിഡന്റ് സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചൈന ഇറാന് എയര്‍ ഡിഫന്‍സ് സിസ്റ്റം നല്‍കാന്‍ തയ്യാറെടുക്കുകയാണെന്ന് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപിന്റെ നിര്‍ണായക ട്രൂത്ത് സോഷ്യല്‍ പോസ്റ്റും വന്നിരിക്കുന്നത്.

അതേസമയം ഇറാന് ഒരു തരത്തിലുള്ള ആയുധങ്ങളോ സൈനിക സഹായങ്ങളോ എത്തിച്ച് നല്‍കുന്നില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. എന്നാല്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണ കൊടുത്തത് ചൈനയാണെന്ന് യുഎസ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...