യുനൈറ്റഡ് സ്റ്റേറ്റ്സ് : കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിർണ്ണായക ഘട്ടത്തിലൂടെ മുന്നോട്ട് പോവുകയാണ് ലോകരാഷ്ട്രങ്ങൾ. അതിനിടെ എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ട്രംപ്. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നൽകിവരുന്ന ധനസഹായം താത്കാലികമായി നിർത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി തടയുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ ലോകാരോഗ്യ സംഘടന ചൈനയുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.
ലോകത്തെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 1.26 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ മാത്രം കാല്‍ ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 2284 പേര്‍ മരിച്ചു. ബ്രിട്ടണില്‍ രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുകയാണ്.