ഞാൻ നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് : ഡല്‍ഹിയിലെ തത്സമയ പരിപാടിയില്‍ ട്രംപിന്റെ ഫോണ്‍ കോള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പങ്കെടുത്ത ഡല്‍ഹിയിലെ ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത ഫോണ്‍ കോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്നും ഇന്ത്യയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നൂറ് ശതമാനം ഒപ്പമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സെര്‍ജിയോ ഗോറിന്റെ ഫോണിലേക്കാണ് ട്രംപിന്റെ കോള്‍ എത്തിയത്. രാജ്യത്തിന്റെ പ്രതിനിധിയായിരിക്കണമെന്ന് സെര്‍ജിയോയോട് പറഞ്ഞതിനു ശേഷം എല്ലാവരോടും ഹലോ പറഞ്ഞായിരുന്നു ട്രംപ് തുടങ്ങിയത്.

പ്രധാനമന്ത്രിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മോദി മികച്ച നേതാവാണ്. അദ്ദേഹം എന്റെ സുഹൃത്തുമാണ്”. എന്നായിരുന്നു ട്രംപ് പറഞ്ഞത്. പരിപാടിയിലെ വലിയ സ്‌ക്രീനിന് മുന്നില്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ നില്‍ക്കെയാണ് ട്രംപിന്റെ വാക്കുകള്‍. വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനായി ട്രംപിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക ക്ഷണം സെര്‍ജിയോ കഴിഞ്ഞ ദിവസം മോദിക്ക് കൈമാറിയിരുന്നു. ഇന്ത്യക്ക് തന്നേയും തന്റെ രാജ്യത്തിനേയും നൂറ് ശതമാനം വിശ്വസിക്കാം, എന്ത് സഹായം വേണമെങ്കിലും ആവശ്യപ്പെടാം. ഇന്ത്യക്ക് എന്ത് വേണമെങ്കിലും ലഭിക്കും, എന്നൊക്കെയാണ് ട്രംപിന്റെ വാഗ്ദാനം. യുഎസിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാനും, വിദേശത്തിരുന്ന് ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കാനും ആവശ്യപ്പെടുന്ന പുതിയ ഇമിഗ്രേഷന്‍ നയം ആശങ്കകള്‍ സൃഷ്ടിക്കുന്നതിനിടയിലാണ് ട്രംപിന്റെ വാഗ്ദാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...