എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ട്രംപിന്‍റെ തീരുവ ശിക്ഷ ; അനുസരിച്ചില്ലെങ്കില്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് ഭീഷണി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ഗ്രീൻലൻഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരി ഒന്നുമുതൽ അധിക തീരുവ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. ഡെന്മാർക്ക്, ജർമനി, ഫ്രാൻസ്, യുകെ, നെതർലൻഡ്‌സ്, ഫിൻലൻഡ്, നോർവേ, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കാണ് ട്രംപ് ശിക്ഷാ തീരുവ ചുമത്തിയത്. യുഎസിന്റെ സുരക്ഷക്ക് ഗ്രീൻലൻഡ് അനിവാര്യമാണെന്നാണ് ട്രംപിന്റെ നിലപാട്. എന്നാൽ ഈ നിലപാടിനെ യൂറോപ്യൻ രാജ്യങ്ങൾ അടക്കം എതിർക്കുന്നു.

റഷ്യയും ചൈനയും ​ഗ്രീൻലൻഡിനെ കൈയടക്കി അമേരിക്കക്ക് നേരെ തിരിയുമോ എന്നും ട്രംപ് ആശങ്കപ്പെടുന്നു. ഗ്രീൻലൻഡ് അമേരിക്കയുടെ സ്വന്തമാകുന്നതുവരെ താരിഫ് നിലനിൽക്കുമെന്നും അമേരിക്കൻ നടപടികളെ പിന്തുണച്ചില്ലെങ്കിൽ ജൂൺ 1 മുതൽ താരിഫുകൾ 25 ശതമാനമായി ആയി വർധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. നേരത്തെ ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് മേലും ട്രംപ് അധിക നികുതി ചുമത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...