ബിഹാറിൽ തിങ്കളാഴ്ച വിശ്വാസവോട്ട് ; ജെഡിയു എംഎൽഎമാരെ കാണാനില്ലെന്ന് അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

പട്‌ന : നിന്നനില്‍പ്പില്‍ മറുകണ്ടം ചാടുന്നതില്‍ വിദഗ്ധനാണ്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആ നിതീഷ് കുമാറിന് തിങ്കളാഴ്ച അഗ്നിപരീക്ഷയാണ്. മഹാസഖ്യംവിട്ട് വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ നാളെ ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്.

നിതീഷിന്റെ പാര്‍ട്ടിയായ ജെഡിയുവിലെ അഞ്ച് എംഎല്‍എമാരെ പാര്‍ട്ടി നേതൃത്വത്തിന് ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കളി കാണാനിരിക്കുന്നതേയുള്ളൂവെന്ന മുന്‍ ഉപമുഖ്യന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് നേരത്തെ പറഞ്ഞിരുന്നു. കളി കാണാമെന്ന് ഭരണപക്ഷവും മറുപടി നല്‍കിയിട്ടുണ്ട്.

എംഎല്‍എമാരെ പാര്‍ട്ടികള്‍ പരസ്പരം ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങള്‍ ബിഹാറില്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് പാര്‍ട്ടികളെല്ലാം തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലും മറ്റും പാര്‍പ്പിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് അഖിൽ മാരാ‍ർ

0
തിരുവനന്തപുരം: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....

അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്

0
കോഴിക്കോട്: വിസ്‌ഡം നേതാവ് ഡോ.അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത...