Sunday, July 6, 2025 8:26 pm

സുഹൃത്തിനെ വിശ്വസിച്ച് മരുമകളുടെ വിവാഹത്തിന് 10 ലക്ഷം രൂപയുടെ സ്വർണം കൊടുത്തയച്ചു ; പ്രവാസിയെ പറ്റിച്ചു , രണ്ടുപേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൂ​ത്തു​പ​റ​മ്പ്: പ്ര​വാ​സി ഗ​ൾ​ഫി​ൽ​നി​ന്ന് കൊ​ടു​ത്ത​യ​ച്ച 10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രെ ക​ണ്ണ​വം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണ​വം എ​ര​ശൂ​രി​ലി​ലെ സു​ബീ​ഷ് (39), ക​ണ്ണ​വം​ചു​ണ്ട​യി​ലെ അ​മ​ൽ​രാ​ജ് (27) എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് കേസെടുത്തിരിക്കുന്നത്. ആ​ർ.​എ​സ്.​എ​സി​ന്റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​രു​വ​രും. എ​ഡ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ൻ സ​ലാ​വു​ദ്ദീ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യ അ​മ​ൽ​രാ​ജ് കാ​പ്പ കേ​സി​ലും ​പ്ര​തി​യാ​ണ്. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി​യി​ലെ അ​ബ്‌​ദു​ൾ​റ​ഷീ​ദ​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സ്.സൗ​ദി​യി​ലാ​യി​രു​ന്ന സു​ബീ​ഷി​ന് ജോ​ലി ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും​ ന​ൽ​കി​യ​ത് പ്ര​വാ​സി​യാ​യ ഒ​രാ​ളാ​ണ്.

മൂ​ന്നു​മാ​സ​ത്തോ​ളം സം​ര​ക്ഷ​ണം ന​ൽ​കി​യി​രു​ന്നു.  ജോ​ലി ശ​രി​യാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ക്കാ​തെ​വ​ന്ന​പ്പോ​ൾ വി​മാ​ന​ടി​ക്ക​റ്റ് എ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് ക​യ​റ്റി വി​ടാ​ൻ തീ​രു​മാ​നി​ച്ചു. സു​ബീ​ഷ് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​വി​വ​രം സു​ഹൃ​ത്തും മ​റ്റൊ​രു പ്ര​വാ​സി​യു​മാ​യ തി​രൂ​ര​ങ്ങാ​ടി​യി​ലെ മു​സ്‌​ത​ഫ​യോ​ട് പ​റ​ഞ്ഞു. മ​രു​മ​ക​ളു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും നി​കു​തി​യ​ട​ച്ച 10 ല​ക്ഷ​ത്തി​ന്റെ സ്വ​ർ​ണം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ണ്ടെ​ന്നും മു​സ്ത​ഫ സു​ബീ​ഷി​നോ​ട് പ​റ​ഞ്ഞു.നി​യ​മ​പ​ര​മാ​യി നി​കു​തി​യ​ട​ച്ച 10​ല​ക്ഷം വി​ല​വ​രു​ന്ന 180 ഗ്രാം ​സ്വ​ർ​ണം മു​സ്‌​ത​ഫ സു​ബീ​ഷി​ന്റെ പ​ക്ക​ൽ കൊ​ടു​ത്ത​യ​ക്കു​ക​യാ​യി​രു​ന്നു.

നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങു​മ്പോ​ൾ മ​രു​മ​ക​ൻ അ​ബ്‌​ദു​ൾ റ​ഷീ​ദ് വ​രു​മെ​ന്നും അ​യാ​ൾ​ക്ക് സ്വ​ർ​ണം കൊ​ടു​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​മി​റ​ങ്ങി​യ സു​ബീ​ഷ് ഇ​വ​രു​ടെ ഫോ​ൺ എ​ടു​ക്കാ​നോ ബ​ന്ധ​പ്പെ​ടാ​നോ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് സു​ബീ​ഷി​നെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ സ്വ​ർ​ണം മ​റ്റൊ​രാ​ൾ വാ​ങ്ങി​യെ​ന്നും തി​രി​ച്ചു​കി​ട്ടി​യി​ല്ലെ​ന്നു​മു​ള്ള മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്‌. സു​ബീ​ഷും അ​മ​ൽ​രാ​ജും​ചേ​ർ​ന്ന് സ്വ​ർ​ണം മ​റി​ച്ചു​വി​റ്റ​താ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​ണ്ണ​വം സി.​ഐ കെ.​വി. ഉ​മേ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ

0
പാലക്കാട്: നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല...

പശുക്കൾക്കായി ഗോശാലകൾ നിർമിക്കണം എന്ന ഗവർണറുടെ പരാമർശത്തിനെതിരെ സിപിഐ

0
തിരുവനന്തപുരം : കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും പശുക്കൾക്കായി ഗോശാലകളും...

കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

0
തകഴി: കളിക്കുന്നതിനിടെ അഞ്ചു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. തകഴി ചെക്കിടിക്കാട്...

ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി

0
ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍...