കുടവയര്‍ കുറയ്ക്കാന്‍ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ ജീവിത സാഹചര്യം മൂലം മിക്കവരെയും അലട്ടുന്ന ഒന്നായി മാറിയിരിക്കുകയാണ് കുടവയർ. സാധാരണയായി സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ആരോഗ്യകരമായ ജീവിതമാണ്  ലക്ഷ്യമിടുന്നെങ്കിൽ ശരീരഭാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അമിതവണ്ണം പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ഇത്തരം രോഗങ്ങളെ അകറ്റി നിർത്താനും ഭാരം നിയന്ത്രിച്ച് നിർത്തിയെ മതിയാകൂ. കുടവയർ കുറയ്ക്കാൻ ചില എളുപ്പവഴികൾ എന്തൊക്കെയെന്ന് നോക്കാം.

1. ഒഴിവാക്കാം പഞ്ചസാര
പഞ്ചസാര അധികമായി ചേര്‍ത്തിട്ടുള്ള ഭക്ഷണം ഭാരം വര്‍ധിപ്പിക്കും. ഇതിനാല്‍ ഭക്ഷണക്രമത്തില്‍ നിന്ന് പഞ്ചസാര കഴിവതും ഒഴിവാക്കുക. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ പരിപൂര്‍ണമായും അകറ്റി നിര്‍ത്തുക. എന്നാല്‍ ഇത് പഴങ്ങളുടെ കാര്യത്തില്‍ ബാധകമല്ല.

2. കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കാം
കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുന്നത് അമിതവണ്ണവും കുടവയറും മാത്രമല്ല ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കും. പഞ്ചസാര, കാന്‍ഡി, വൈറ്റ് ബ്രഡ് തുടങ്ങിയ കാര്‍ബോ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.

3. ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാം
ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായകമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഓട്സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഫൈബര്‍ നിറഞ്ഞതാണ്.

4. നിത്യവും വ്യായാമം
അമിതഭാരവും കുടവയറും കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം അത്യാവശ്യമാണ്. നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ എയറോബിക് വ്യായാമങ്ങള്‍ നല്ലൊരളവില്‍ കൊഴുപ്പ് കുറയ്ക്കും.

5. കഴിക്കുന്ന ഭക്ഷണത്തെ നിരീക്ഷിക്കുക
ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുമുള്ള ഭക്ഷണം കഴിച്ചാലും  ഭക്ഷണത്തിന്‍റെ അളവ് കൂടിയാല്‍ കുഴപ്പമാണ്. ഇതിനാല്‍ എന്തെല്ലാം കഴിക്കുന്നു എന്നതിനൊപ്പം എത്രയളവില്‍ കഴിക്കുന്നു എന്നതും അറിഞ്ഞു കൊണ്ട് കഴിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...