അഞ്ച് പതിറ്റാണ്ടിലേറെയായി നിര്‍ത്തി വെച്ചിരുന്ന ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : 56 വര്‍ഷം മുന്‍പ് സജീവമായി പ്രവര്‍ത്തിച്ചിരുന്ന പാളത്തിലൂടെ വീണ്ടും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയുമായി ഇന്ത്യയും ബംഗ്ലാദേശും. അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ഹല്‍ദിബാരി-ചിലഹത്തി റൂട്ടിലൂടെയാണ്​ ട്രെയിന്‍ സര്‍വിസ്​ പുനരാരംഭിക്കുന്നത്​.

ഇന്ത്യ-ബംഗ്ലാ അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് കൂച്ച്‌ ബിഹാറിലെ ഹല്‍ദിബാരി. സീറോ പോയിന്‍റായും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ബംഗ്ലാദേശിലെ നില്‍ഫമാരി ജില്ലയിലെ ചിലഹത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ രംഗ്പൂര്‍ ഡിവിഷനിലാണ് ഹല്‍ദിബാരി സ്ഥിതി ചെയ്യുന്നത്.

കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമീഷണര്‍ തൗഫീഖ്​ ഹുസൈന്‍, ഹൈകമീഷന്‍ ബിസിനസ് മേധാവി എം.ഡി. ശംസുല്‍ ആരിഫ്, സിലിഗുരി സൊണാലി ബാങ്ക് മാനേജര്‍ ജബീദുല്‍ ആലം എന്നിവര്‍ ഹല്‍ദിബാരി റെയില്‍വേ സ്റ്റേഷനും റെയില്‍വേ ട്രാക്കും സന്ദര്‍ശിച്ചു. ചിലഹത്തിക്കും ഹല്‍ദിബാരിക്കും ഇടയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസുകള്‍ ഉടന്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് തൗഫീഖ്​ ഹുസൈന്‍ പറഞ്ഞു.

‘ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ഇരു രാജ്യങ്ങളും അനുമതി നല്‍കിയിട്ടുണ്ട്​. പുതിയ സര്‍വിസ്​ ഇരുരാജ്യങ്ങളുടെയും വിനോദസഞ്ചാരവും വ്യാപാരബന്ധവും വര്‍ധിപ്പിക്കാന്‍ സഹായിക്കും. രാജ്യങ്ങളുടെ വികസനത്തിനും കരുത്തേകും. കോവിഡ് സാഹചര്യം സാധാരണ നിലയിലായാല്‍ ബംഗ്ലാദേശിലേക്ക്​ ടൂറിസ്റ്റ് വിസകള്‍ നല്‍കാന്‍ സാധിക്കും’ -തൗഫീഖ്​ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക്​ പുറമെ ഓരോ മാസവും ഏകദേശം 20 ചരക്ക് ട്രെയിനുകളും സര്‍വിസ്​ നടത്തും.

ഇന്ത്യയും ബംഗ്ലാദേശും (അന്നത്തെ കിഴക്കന്‍ പാകിസ്​താന്‍) തമ്മിലുള്ള ഹല്‍ദിബാരി-ചിലഹത്തി റെയില്‍പാത 1965 വരെ പ്രവര്‍ത്തിച്ചിരുന്നു. വിഭജനകാലത്ത് കൊല്‍ക്കത്തയില്‍നിന്ന് സിലിഗുരിയിലേക്കുള്ള ബ്രോഡ് ഗേജ് പ്രധാന പാതയുടെ ഭാഗമായിരുന്നുവിത്. വിഭജനത്തിനു ശേഷവും അസമിലേക്കും വടക്കന്‍ ബംഗാളിലേക്കും പോകുന്ന ട്രെയിനുകള്‍ ഇതുവഴി യാത്ര തുടര്‍ന്നു. എന്നാല്‍, 1965ലെ യുദ്ധത്തെ തുടര്‍ന്ന്​ ഇന്ത്യയും അന്നത്തെ കിഴക്കന്‍ പാകിസ്​താനും തമ്മിലുള്ള എല്ലാ റെയില്‍വേ ബന്ധങ്ങളും വിച്ഛേദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...