തലയോലപ്പറമ്പില്‍ വിഷക്കായ കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : തലയോലപ്പറമ്പില്‍ വിഷക്കായ കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ത​ല​യോ​ല​പ്പ​റ​മ്പ്, വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളാ​ണ് വി​ഷ​ക്കാ​യ ക​ഴി​ച്ച​ത്. ഇ​തി​ല്‍ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​ണ് മ​രി​ച്ച​ത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വീട്ടില്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യാ​ണ് ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​യ​ത്. പി​ന്നീ​ട് റീ​ല്‍​സ് വീ​ഡി​യോ​ക​ള്‍​ക്കാ​യി ഇ​രു​വ​രും ഒ​ന്നി​ച്ച്‌ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ക​യും പ​തി​വാ​യി​രു​ന്നു. ഇ​ത് വീ​ട്ടു​കാ​ര്‍ വി​ല​ക്കി​യ​തോ​ടെ ഇ​രു​വ​രും വി​ഷ​മ​ത്തി​ലാ​യി.

തി​ങ്ക​ളാ​ഴ്ച വെ​ള്ളൂ​ര്‍ സ്വ​ദേ​ശി സ്വ​ന്തം വീ​ട്ടി​ല്‍ വ​ച്ച്‌ വി​ഷ​ക്കാ​യ ക​ഴി​ച്ചു. ഇ​തോ​ടെ ബ​ന്ധു​ക്ക​ള്‍ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ചി​കി​ത്സ​ക​ള്‍​ക്ക് ശേ​ഷം പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് അ​യച്ചെങ്കിലും ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടും മോ​ശ​മാ​യി. ഇ​ത​റി​ഞ്ഞ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി വീ​ട്ടി​ല്‍ വെ​ച്ച്‌ വി​ഷ​ക്കാ​യ ക​ഴി​ച്ചു. ഈ ​കു​ട്ടി​യാ​ണ് ഇ​ന്ന് രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി നേരത്തെ പോക്സോ കേസില്‍ ഇരയായിരുന്നു. എന്നാല്‍ ഈ കേസുമായി ആത്മഹത്യാശ്രമത്തിന് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബീഹാറിൽ വീണ്ടും വിചിത്ര മോഷണം ; ആരുമറിയാതെ 132 അടി ഉയരമുള്ള മൊബൈൽ ടവർ...

0
പാട്‌ന: ബിഹാറിലെ ബുക്‌സര്‍ ജില്ലയില്‍ 132 അടി നീളമുള്ള മൊബൈല്‍ ടവര്‍...

കുപ്രസിദ്ധ വെനസ്വേലൻ മാഫിയ തലവൻ നിനോ ഗ്വെരേറോ കൊല്ലപ്പെട്ടു

0
വാഷിങ്ടൺ ഡി.സി : ലാറ്റിനമേരിക്കയെയും യുഎസിനെയും ഒരുപോലെ വിറപ്പിച്ച ഭീകര ശൃംഖല...

‘എലൈറ്റ് ക്ലബ്ബിൽ’ ഇടംനേടി ഇന്ത്യ

0
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റവുമായി...

മലയാളി വിദ്യാർത്ഥികൾക്ക് ബംഗളൂരുവിൽ ദാരുണാന്ത്യം ; അവസാന വർഷ നഴ്സിങ് വിദ്യാർത്ഥികളുടെ ജീവനെടുത്ത് അമിതവേഗത

0
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ്...