ശരീര ഭാരം നിയന്ത്രിക്കാൻ എന്ത് കഴിക്കണം, കഴിക്കരുത്, എത്ര കഴിക്കണം തുടങ്ങിയ കാര്യത്തിൽ പലർക്കും പലവിധ സംശയങ്ങൾ കാണും. എന്നാൽ ഇന്ന് ആ സംശയങ്ങൾക്കുള്ള ഉത്തരം നൽകുകയാണ് സെലിബ്രിറ്റ് ന്യൂട്രീഷണിസ്റ്റ് ആയ അഞ്ജലി മുഖർജി. നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന 7 ലഘു ഭക്ഷണങ്ങളെ (മിനി മീൽ) കുറിച്ചാണ് അഞ്ജലി വിശദമാക്കുന്നത്. ഇന്ത്യ.കോമുമായി പങ്കുവെച്ച ചില റെസിപ്പികൾ പരിചയപ്പെടാം.
1. ബദാം ചേർത്ത് ഒരു കപ്പ് സോയ മിൽക്ക്- നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണങ്ങളാണ് സോയ മിൽക്കും ബദാമും.ഇവയിൽ അടങ്ങിയ കുറഞ്ഞ കലോറി ആരോഗ്യകരമായ കൊഴുപ്പും ശരീരഭാരവും കുറയ്ക്കാൻ സഹായിക്കുന്നു.
2. ഹോൾ വീറ്റ് ബ്രെഡ് സാന്റ്വിച്ച്– ചിക്കൻ കക്കിരി, തക്കാളി അല്ലെങ്കിൽ പനീർ പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ ചേർത്ത് ഹോൾ ഗോതമ്പ് ബ്രെഡിനൊപ്പം ചേർത്ത് കഴിച്ച് നോക്കൂ. ശരീരഭാരം കുറക്കാനുള്ള യാത്രയിൽ തീർച്ചയായും ഭാരം കൂട്ടാതെ തന്നെ വിശപ്പടക്കാൻ ഇത് സഹായിക്കും.
3. നിലക്കടലയും കടലയും– നിലക്കടല പോഷകങ്ങളാൽ സമ്പന്നമാണ്. അൽപ്പം കഴിച്ചാൽ തന്നെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നും. അതോടെ ഇടയ്ക്കിടെ വിശപ്പ് തോന്നുകയുമില്ല ഭക്ഷണം കഴിക്കണമെന്ന ചിന്തയും ഉണ്ടാകില്ല. അതേസമയം മിതമായ അളവിലാണ് ഇത് കഴിക്കുന്നതെന്ന് ഉറപ്പാക്കാം. തടി കുറക്കാനായി നിലക്കടലയും ചന്നയും 1:1 എന്ന അനുപാതത്തിൽ കഴിക്കാം എന്നാണ് അഞ്ജലി മുഖർജി നിർദ്ദേശിക്കുന്നത്.
4. ഗോതമ്പ് റോട്ടി-സാധരണ റോട്ടിക്ക് പകരം ഗോതമ്പ് റോട്ടി ഡയറ്റിൽ ഉൾപ്പെടുത്താം. സാധാരണ കഴിക്കുന്ന അത്രയും കഴിക്കാതെ റോട്ടികളുടെ എണ്ണം കുറയ്ക്കാനും ശ്രദ്ധിക്കണമെന്ന് അഞ്ജലി നിർദ്ദേശിക്കുന്നു.
5. ടോസ്റ്റും മുട്ട ഓംലെറ്റും– ശരീരഭാരം കുറയ്ക്കാനുള്ള ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് ഇത്. 2 മുട്ടയുടെ വെള്ള ചേർത്തുള്ള ഓംലെറ്റ് അല്ലെങ്കിൽ ഒരു ഫുൾ എഗ് ഓംലെറ്റ് അടങ്ങിയ 1 ടോസ്റ്റാണ് കഴിക്കേണ്ടത്. പ്രോട്ടീൻ സമ്പന്നമാണ് മുട്ട എന്ന കാര്യം അറിയാമല്ലോ. ശരീരഭാരം കുറക്കുമ്പോൾ കൃത്യമായ അളവിൽ ശരീരത്തിൽ ഊർജം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായി പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട നിങ്ങളെ സഹായിക്കും.
6. ഫ്രൂട്ട് ബൗൾ– ഒരു ആപ്പിൾ അല്ലെങ്കിൽ ഓറഞ്ച്, ചെറി അല്ലെങ്കിൽ ഒരു പാത്രം തണ്ണിമത്തൻ എന്നിങ്ങനെയുള്ള പഴങ്ങൾ കഴിക്കാം. ഇവ ശരീരത്തിൽ ജലാംശം നിലനിർത്താനും ആവശ്യമായ നാരുകൾ ശരീരത്തിലെത്താനും സഹായിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033