Monday, October 14, 2024 10:03 am

വഴുതന വർഗ്ഗ പച്ചക്കറികളിൽ നൂറുമേനി വിളവ് നൽകുന്ന ഈ വളക്കൂട്ടിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

For full experience, Download our mobile application:
Get it on Google Play

വഴുതന വർഗ്ഗ പച്ചക്കറികളിൽ ഉൾപ്പെടുന്നവയാണ് വഴുതന, മുളക്, കത്തിരി, തക്കാളി തുടങ്ങിയവ. തണലില്ലാത്ത തുറസ്സായ സ്ഥലമാണ് ഈ കൃഷിക്ക് വേണ്ടി പ്രയോജനപ്പെടുത്തേണ്ടത്. ഇവ നടുന്നതിനുള്ള സ്ഥലം നന്നായി കിളച്ച് ജൈവവളങ്ങൾ ചേർത്ത് ആദ്യം തയ്യാറാക്കുക. അധികം താഴ്ച്ച ഇല്ലാത്ത ചാലുകൾ കീറി അധികം പൊക്കമില്ലാത്ത തടങ്ങൾ ഉണ്ടാക്കിയാണ് ചെടികൾ നടേണ്ടത്. വെള്ളക്കെട്ടുകൾ ഉണ്ടാകാതിരിക്കാൻ മഴക്കാലത്ത് പണകൾ ഉണ്ടാക്കുകയും വേനൽക്കാലത്ത് ജലസേചനത്തിനായി ചാലുകൾ ഉണ്ടാക്കുകയും ചെയ്യണം.

തൈകൾ നട്ടശേഷം നാലുദിവസത്തേക്ക് താൽക്കാലികമായി തണൽ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. വിത്ത് മുളപ്പിച്ച് കൃഷി ചെയ്യുന്നവർ ആണെങ്കിൽ ചെടികൾ പറിച്ചു നടുന്നതിന് മുൻപായി കുമ്മായവും വളങ്ങളും മണ്ണിൽ ചേർത്തു സ്ഥലം വൃത്തിയാക്കണം. മണ്ണിന്‍റെ അമ്ലത മാറ്റുവാൻ ഹെക്ടറൊന്നിന് 500 കിലോ കുമ്മായം 15 ദിവസം മുൻപ് മണ്ണിൽ ചേർത്തിരിക്കണം. ട്രൈക്കോഡർമ കലർത്തിയ ജൈവവളം ഹെക്ടറിന് 25 ടൺ എന്ന നിരക്കിലോ ആട്, കോഴി എന്നിവയുടെ നിന്നുണ്ടാക്കിയ വളമോ ഹെക്ടറിന് ഒരു ടൺ എന്ന നിരക്കിലോ മണ്ണിൽ ചേർത്താൽ മികച്ച വിളവ് ലഭ്യമാകും. നടുന്നതിന് മുൻപ് തൈകളുടെ വേരുകൾ രണ്ടുശതമാനം വീര്യമുള്ള സ്യൂഡോമോണസ് കൾച്ചറിൽ മുക്കിയെടുക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സസ്യവളർച്ച വേഗത്തിലാക്കാനും നല്ലതാണ്.

നട്ട ശേഷം ഒരാഴ്ച മുതൽ പത്ത് ദിവസം കഴിഞ്ഞ് വളപ്രയോഗം നടത്താം. ഇതിലേക്ക് ചാണക വെള്ളം തയ്യാറാക്കണം. 10 ലിറ്ററിൽ ഒരു കിലോ എന്ന കണക്കിൽ 50 കിലോ ചാണകം കലക്കി എടുത്തതോ 10 ലിറ്ററിന് ഒരു കിലോ എന്ന നിരക്കിൽ 50 കിലോ ബയോഗ്യാസ് സ്ലറിയോ ഗോമൂത്രം എട്ടിരട്ടി നേർപ്പിച്ചത് 500 ലിറ്റർ, വെർമിവാഷ് 500 ലിറ്റർ, വെർമി കമ്പോസ്റ്റ് കോഴിവളം ആട്ടിൻകാഷ്ഠം ഇവ പൊടിച്ചത് ഒരു ടൺ വീതം, നിലക്കടല പിണ്ണാക്ക് 50 കിലോ ഇവയിലൊന്ന് മേൽവളമായി പ്രയോഗിക്കാം.

2-3 ദിവസത്തിലൊരിക്കൽ ചെടികൾ നനച്ചുകൊടുക്കണം. മറിഞ്ഞുവീണ ചെടികളെ നിവർത്തി നിർത്തൽ, കളപറിക്കൽ, ചെടികൾക്കിടയിൽ പച്ചിലകൾ, സസ്യ അവശിഷ്ടങ്ങൾ, ചകിരിചോറ്, ചകിരി, വൈക്കോൽ ഇവയിലേതെങ്കിലും ഉപയോഗിച്ചുള്ള പുതയിട്ടൽ എന്നിവയാണ് മറ്റു പരിപാലനമുറകൾ. നീരൂറ്റിക്കുടിക്കുന്ന ചെറുകീടങ്ങൾ, തണ്ടുതുരപ്പൻ, നിമാവിരകൾ, കൃഷിയിടത്തിലെ മറ്റു പ്രാണികൾ തുടങ്ങിയവയെ അകറ്റുവാൻ പുൽത്തൈലം, ഇഞ്ചി സത്ത്, വേപ്പെണ്ണ ഉൽപ്പന്നങ്ങൾ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേന്ദ്ര പദ്ധതിയിലെ സബ്‍സിഡി പ്രതീക്ഷിച്ച് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയ കര്‍ഷകര്‍ പെരുവഴിയില്‍

0
കൊച്ചി : കേന്ദ്ര പദ്ധതിയിലെ സബ്‍സിഡി പ്രതീക്ഷിച്ച് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയ...

എഴുമറ്റൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം

0
മല്ലപ്പള്ളി : കാട്ടുപന്നി കൃഷി നശിപ്പിച്ചു. എഴുമറ്റൂർ മുല്ലയ്ക്കൽ രാജു...

പത്തനംതിട്ട നഗരസഭാ കൌണ്‍സിലര്‍ ഇന്ദിരാ മണിയമ്മ (63) നിര്യാതയായി

0
പത്തനംതിട്ട:  പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാര്‍ഡ്‌ (കുമ്പഴ) കൌണ്‍സിലറും അംഗനവാടി ടീച്ചറുമായ...