‘പിണറായി വിജയനെ കടന്നാക്രമിച്ച് ആളാകാൻ ശ്രമം’ ; മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സി.പി.എം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ആളാകാനാണ് മാത്യു കുഴൽനാടന്റെ ശ്രമമെന്നും എല്ലാം ഏറ്റുപറഞ്ഞ് കുഴൽനാടൻ മാപ്പ് പറയണമെന്നും സി.എൻ. മോഹനൻ പറഞ്ഞു. പ്രമുഖ നേതാക്കൾക്കെതിരെ ബോധപൂർവ്വം ആക്ഷേപങ്ങളുന്നയിച്ച് അഴിമതി വിരുദ്ധ പോരാളിയെന്ന ഇമേജുണ്ടാക്കാനുള്ള ശ്രമമാണ് മാത്യു കുഴൽനാടൻ നടത്തുന്നത്. പലതവണ വാർത്താസമ്മേളനങ്ങൾ നടത്തി മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണങ്ങളുന്നയിച്ചു. അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞതോടെ തെറ്റ് ഏറ്റുപറയാൻ കുഴൽ നാടൻ തയ്യാറാകണമെന്നും സി.എൻ. മോഹനൻ പറഞ്ഞു.

മിച്ചഭൂമിക്കേസ് മറച്ചുവെച്ച് ചിന്നക്കനാലിൽ ഭൂമി വാങ്ങിയെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള തൻ്റെ പരാതിയിൽ വിജിലൻസ് കേസുണ്ടെന്നും ആ കേസിൽ പ്രതിയായ കുഴൽനാടനെതിരെ കൂടുതൽ കേസുകളുണ്ടാകുമെന്നും സി.എൻ. മോഹനൻ പറഞ്ഞു. മാത്യു കുഴൽനാടൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.എൻ. മോഹനൻ. ശല്യക്കാരനായ വ്യവഹാരിയെന്ന പട്ടം ചാർത്തിയാണ് എൽ.ഡി.എഫ് മാത്യു കുഴൽനാടനെതിരായ പ്രതിഷേധം കടുപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ്‌ 14 മുതല്‍

0
പത്തനംതിട്ട: സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ഓഗസ്റ്റ് 14 മുതല്‍...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

0
പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...