കാല്‍പ്പാദങ്ങള്‍ക്കടിയില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം : മൂന്ന് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തില്‍ കാല്‍പ്പാദങ്ങള്‍ക്കടിയില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നരക്കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് മുസ്തഫ, അബുദാബിയി ല്‍നിന്നു വന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് സഫ്നാസ് എന്നിവരില്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റ് സ്വര്‍ണം പിടിച്ചത്.

ഇതില്‍ മുഹമ്മദ് ദില്‍ഷാദ് സുവര്‍ണ പാദുകമായാണ് സ്വര്‍ണം കൊണ്ടുവന്നത്. 78 ലക്ഷം രൂപ വരുന്ന 1.762 കിലോ സ്വര്‍ണം ഇയാള്‍ ഇരു കാലുകളിലുമായി ഒട്ടിച്ചുവെച്ചിരിക്കുകയായിരുന്നു. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കവറില്‍ പൊതിഞ്ഞ് കാല്‍പ്പാദങ്ങള്‍ക്കടിയില്‍ ചേര്‍ത്തുവെച്ച് ടേപ്പ് കൊണ്ട് ഒട്ടിച്ചുവെച്ചു. തുടര്‍ന്ന് ഇതിനുമേലെ സോക്സും ഷൂസും ധരിച്ചു. ഇയാളുടെ നടത്തത്തില്‍ സംശയം തോന്നി കസ്റ്റംസ് പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...