സവാള എന്ന വ്യാജേന പുകയില കടത്താൻ ശ്രമം ; രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സവാള എന്ന വ്യാജേനെ പിക്കപ്പ് വാനിൽ ബാംഗ്ലൂരിൽ നിന്നും കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേർ തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി. പാലക്കാട് തിരുമറ്റക്കോട് പാത്തന്നൂർ വലിയ തുടിയിൽ വീട്ടിൽ അമീൻ (38 ) , പാലക്കാട് തിരുമറ്റക്കോട് നെല്ലിക്കാട്ടിൽ പാത്തന്നൂർ പുലാവട്ടത്ത് വീട്ടിൽ ഉനൈസ് (24 ) എന്നിവരാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ എംസി റോഡിലെ മുത്തൂരിൽ നിന്നും പിടിയിലായത്.

ജില്ലാ പോലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നെർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാറിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സവാള ചാക്കുകൾക്ക് താഴെ ഒളിപ്പിച്ചിരുന്ന 45 ചാക്ക് ഹാൻസ് പിക്കപ്പ് വാനിൽ നിന്നും പിടികൂടിയത്. തിരുവല്ലയിലെ മൊത്തക്കച്ചവടക്കാരന് കൈമാറാൻ കൊണ്ടുവന്നതാണ് നിരോധിത പുകയില ഉത്പന്നങ്ങൾ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...

ഓണം ബമ്പർ : സർക്കാരിന് ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി രൂപ

0
കാഞ്ഞങ്ങാട് : ഒന്നാം സമ്മാനം 30 കോടി രൂപയുമായി പുറത്തിറക്കിയ കേരള...

രാഹുലിന്റെ പത്രസമ്മേളനം : ലക്ഷ്യം യു പി തെരഞ്ഞെടുപ്പിലെ ദളിത് വോട്ട്ബാങ്ക്‌

0
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രാംലീല മൈതാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...