Wednesday, May 1, 2024 3:50 am

അനില്‍ കെ ആന്‍റണിയുടെ വിജയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു : ദല്ലാള്‍ നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയ്‌ക്കെതിരെ അപകീര്‍ത്തികരവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തിന്റെ വിജയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദല്ലാള്‍ നന്ദകുമാറിനെതിരെ (ടിജിഎന്‍ കുമാര്‍) തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി. കോട്ടയം കങ്ങഴ സ്വദേശി സാദിഖ് ഇബ്രാഹിമാണ് പരാതിക്കാരന്‍. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ അനില്‍ ആന്റണിക്ക് വിജയ സാധ്യത ഏറെയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്ക് എന്നിവരേക്കാള്‍ വിജയ സാധ്യത അനില്‍ കെ. ആന്റണിക്കുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു. ഈ വിജയം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ നിരന്തരം അനില്‍ കെ. ആന്റണിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നന്ദകുമാര്‍ മാധ്യമങ്ങളിലൂടെ ഉന്നയിക്കുകയാണ്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇത് അനില്‍ ആന്റണി തോല്‍ക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്. നന്ദകുമാറിന്റെ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ഇതേ പോലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് എതിരേ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ട് കര്‍ശനമായ താക്കീത് നല്‍കിയിരുന്നു. ഇവിടെയും അത്തരം നടപടി ആവശ്യമാണെന്ന് സാദിഖ് ഇബ്രാഹിമിന്റെ പരാതിയില്‍ പറയുന്നു. അതേസമയം അനില്‍ കെ. ആന്റണിയ്ക്ക് എതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിളികളുടെ ഡീറ്റയ്ല്‍സും അടക്കമുളള വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് നന്ദകുമാര്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കടുത്ത വേനലിലും ജോലി ചെയ്യുന്ന ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: കടുത്ത വേനലിലും ഏറെ പ്രതിസന്ധികൾക്കിടയിലും ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരെ...

ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച കേസിൽ വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

0
ചെന്നൈ: തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച്...

അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം ; പ്രതിക്ക് 10 വർഷം...

0
മണകുന്നം :അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഇടത് കണ്ണിൻ്റെ...

ദിവസം 100 ലിറ്റർ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത ; വേനലിൽ പശുക്കൾ...

0
തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്...