Thursday, May 30, 2024 3:35 pm

അടൂരില്‍ ജ്യോതിഷനേയും കുടുംബത്തേയും ആക്രമിച്ചു : പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : റോഡ് സൈഡില്‍ സ്ഥാപിച്ചിരിക്കുന്ന ജ്യോതിഷാലയത്തിന്‍റെ ബോര്‍ഡ് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാരനെയും ഭാര്യയേയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് തട്ടാരുപടി ചേലക്കാപ്പറമ്പില്‍ അജീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഏനാത്ത് തട്ടാരുപടിയിലുള്ള വിഷ്ണു മായാസേവാമഠം ജ്യോതിഷാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. നടത്തിപ്പുകാരന്‍ ശ്യാംലാല്‍  ഭാര്യ സ്മിത, മകള്‍ ആരതി എന്നിവര്‍ക്ക് പരിക്കേറ്റു. ജ്യോതിഷാലയത്തിന്‍റെ ബോര്‍ഡ് റോഡ് സൈഡില്‍ വെച്ചിരിക്കുന്നത് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ടാണ് അജീഷ് എത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും അജീഷ് ആക്രമിക്കുകയുമായിരുന്നു. കമ്പിവടി കൊണ്ട് പ്രതി ശ്യാമിന്റെ തലയില്‍ അടിച്ചു. തലയ്ക്ക് പിന്നിലായി എട്ട് തുന്നല്‍ ഇടേണ്ടി വന്നു. ആക്രമണം തടയാന്‍ ശ്രമിക്കുമ്പോഴാണ് ശ്യാമിന്റെ ഭാര്യ സ്മിതയ്ക്കും മകള്‍ ആരതിക്കും പരിക്കേറ്റത്. ഇവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസുകാരെ ക്രൂരമായി മർദ്ദിച്ച് സൈനികർ, 16 ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്

0
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പോലീസ്  സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി പോലീസുകാരെ...

കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു

0
കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. കടലിൽ...

എന്‍ഡിഎ സ്ഥാനാര്‍ഥി പ്രജ്വൽ രേവണ്ണ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് വ്യാജ ടിക്കറ്റെന്ന് സംശയം

0
ബം​ഗളൂരു : ലൈംഗികാതിക്രമ കേസില്‍ വിദേശത്തേക്ക് മുങ്ങിയ എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ...

വടകരയിൽ പ്രചരിച്ച കാഫിർ പ്രയോഗത്തിൽ യുഡിഎഫ് കോടതിയെ സമീപിക്കും ; കെ മുരളീധരൻ

0
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകരയിൽ പ്രചരിച്ച കാഫിർ പ്രയോഗത്തിൽ...