Wednesday, December 18, 2024 6:45 pm

കക്കിക്കുള്ളിലെ ക്രിമിനലുകള്‍ ; ക്രൂരമര്‍ദ്ദനമേറ്റ ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു : ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്ന് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ ആവശ്യപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു.

മര്‍ദനത്തിന് സാക്ഷിയായിരുന്നു താനെന്നും സുമയ്യ പറഞ്ഞു. 10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റൊരാളെയും സെപ്റ്റംബര്‍ 29ന് ആണ് കസ്റ്റഡിയിലെടുത്തത്. 30 നാണ് കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാന്‍ഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലില്‍ ക്രൂര മര്‍ദനമേറ്റത്. കഞ്ചാവു കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ വനിതാ ജയിലില്‍നിന്നു ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. ‘അപസ്മാരമുള്ളയാളാണ്, മര്‍ദിക്കരുത്’ എന്ന് പ്രതികളെ കൈമാറുമ്പോള്‍ പോലീസ് പറഞ്ഞതു ജയില്‍ അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ‘ലോക്കല്‍ പോലീസിനെക്കൊണ്ടു റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ’ എന്നു ചോദിച്ചു മര്‍ദിച്ചു. ഷെമീറിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ കണ്ടാല്‍ അറിയാമെന്നും സുമയ്യ പ്രതികരിച്ചു. താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തി.

ഇതിനെ എതിര്‍ത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മര്‍ദിച്ചതായും സുമയ്യ പറഞ്ഞു. ഷെമീറിനെ പാര്‍പ്പിച്ചിരിക്കുന്ന മുറിയുടെ എതിര്‍വശത്തായിരുന്നു തന്റെ മുറിയും. വാതില്‍ അടച്ചിരുന്നില്ല. അതിനാല്‍ എല്ലാം കണ്ടു. ചായ നല്‍കുന്ന ജഗ്ഗ് ഉപയോഗിച്ചാണ് ഷെമീറിനെ മര്‍ദ്ദിച്ചത്. ഗ്ലാസ് നിലത്തിട്ട് അത് എടുക്കാന്‍ പറഞ്ഞു. കുനിയുമ്പോള്‍ മുതുകത്ത് കുത്തി. അഞ്ച് ജയില്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. രാത്രി ഒമ്പത് മുതല്‍ പന്ത്രണ്ടുമണി വരെ ഷെമീറിനെ തല്ലിച്ചതച്ചു.

രാത്രിയിലും പകലും ഷെമീര്‍ കരയുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു. മര്‍ദ്ദിച്ചവര്‍ക്ക് യൂണിഫോം ഉണ്ടായിരുന്നില്ല. തലയ്‌ക്കേറ്റ മര്‍ദനവും, ശരീരത്തിലേറ്റ മര്‍ദനവുമാണ് ഷെമീറിന്റെ മരണ കാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പ് 24 മണിക്കൂറിനും 72 മണിക്കൂറിനും ഇടയിലാണ് മര്‍ദനമേറ്റിരിക്കുന്നത്. ഷെമീറിന്റെ ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. നാല്‍പതിലേറെ മുറിവുകളും ഉണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരീക്ഷയുടെ ചോദ്യങ്ങൾ യുട്യൂബിൽ ; ചാനലിനെതിരെ നിയമനടപടി ഉണ്ടാകും : മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : അർധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വിഷയത്തിൽ...

ഫ്ലക്സ് ബോര്‍ഡുകള്‍ ഹൈക്കോടതിയെ നോക്കി കൊഞ്ഞനം കുത്തുന്നു – തിരുവല്ല ബിലിവേഴ്സ് ആശുപത്രി റോഡില്‍...

0
തിരുവല്ല : സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ച ഫ്ളക്‌സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും...

ഭിന്നശേഷിക്കാര്‍ക്ക് യാത്രാനിരക്കില്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

0
പത്തനംതിട്ട : കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിലെ പരാതിയില്‍ തുടര്‍ നടപടിയുമായി...

എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം മാനദണ്ഡപ്രകാരം : മന്ത്രി പി...

0
തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം...