പുനലൂര്‍ മൂവാറ്റുപുഴ ഹൈവേ ; കോന്നി – പുനലൂർ റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: പുനലൂർ-മൂവാറ്റുപുഴ റോഡിൽ കോന്നി – പുനലൂർ റീച്ചിന്റെ  നിർമ്മാണം ആരംഭിക്കുന്നതിനു മുന്നോടിയായി റോഡിന് ഇരുവശവും നില്ക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു

കോന്നി മുതൽ പുനലൂർ വരെയുള്ള 29.84 കിലോമീറ്റർ റോഡിന്റെ  വർക്കാണ് കെ.എസ്.ടി.പി ടെൻഡർ ചെയ്തത്. ഇതിൽ 15 കിലോമീറ്റർ കോന്നി നിയോജക മണ്ഡലത്തിലാണ്. 221 കോടി രൂപയ്ക്കാണ് ടെൻഡർ നടത്തിയത്. മരങ്ങൾ മുറിച്ച് റോഡ് ക്ലിയറൻസ് വരുത്തുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക്  റോഡ്‌ നിർമ്മാണം ആരംഭിക്കും. ആർ.ഡി.എസ് ചെറിയാൻ ആന്റ്  വർക്കി കൺസ്ട്രക്ഷൻസാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. കോന്നി – പ്ലാച്ചേരി റീച്ചിൽ ഉൾപ്പെട്ട കോന്നി നിയോജക മണ്ഡലത്തിലെ ഭാഗത്തിന്റെ  നിർമ്മാണം വേഗത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് കോന്നി -പുനലൂർ റീച്ചും വേഗത്തിൽ നിർമ്മാണം നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...