ഏഴുവയസ്സുകാരനെ ഭിത്തിയിടിച്ചു കൊലപ്പെടുത്തിയ അമ്മയുടെ കാമുകന്‍ കുട്ടിയുടെ അച്ഛനെയും കൊലപ്പെടുത്തിയതെന്ന് സംശയം ; ക്രൈംബ്രാഞ്ച് പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഏഴുവയസുകാരനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ശക്തമാകുന്നു. രണ്ടു വര്‍ഷം മുന്‍പ് ദാരുണമായി കൊല്ലപ്പെട്ട ആര്യന്റെ പിതാവ് ബിജുവിനെ മറവ് ചെയ്ത സഥലത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ബിജു മരിച്ച് മാസങ്ങള്‍ക്കകം ഭാര്യ അജ്ഞന കാമുകനായ അരുണ്‍ ആനന്ദിനൊപ്പം പോവുകയായിരൂന്നു.

രണ്ടുവര്‍ഷം മുന്‍പ് ഏഴുവയസുകാരന്‍ ആര്യനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് കൊലപ്പെടുത്തിയ കുറ്റവാളി അരുണ്‍ ആനന്ദ് ജയിലിലാണ്. ഒപ്പം താമസിച്ചിരുന്ന കാമുകിയുടെ കുട്ടിയേയാണ് കൊലപ്പെടുത്തിയത്. ഇതിന്റെ  തുടര്‍ച്ചയായിട്ടാണ് ആര്യന്റെ അച്ഛന്‍ ബിജുവിന്റെ  മരണവും കൊലപാതകമാണോ എന്ന് സംശയിക്കപ്പെടുന്നത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലാണ് പരിശോധന നടത്തയത് .

ബിജു ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്നായിരുന്നു നിഗമനം. എന്നാല്‍ ബിജു മരിച്ച ദിവസം ഭാര്യ അജ്ഞന ബിജുവിന് കുടിക്കാന്‍ പാല്‍ നല്‍കിയിരുന്നതായി ഇളയകുട്ടിയുടെ മൊഴിയാണ് സംശയം ശക്തമാക്കുന്നത്. കാമുകനായ അരുണ്‍ ആനന്ദിന്റെ നിര്‍ദേശപ്രകാരം വിഷം പാലില്‍ കലര്‍ത്തിയിരുന്നോ എന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. ബിജു മരിച്ച് അധികനാള്‍ കഴിയും മുന്‍പ് അഞ്ജന കുട്ടികളുമായി ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണ്‍ ആനന്ദിനൊപ്പം പോവുകയായിരുന്നു. രാസപരിശോധന സാമ്പിള്‍ വരാന്‍ കാത്തിരിക്കുകയാണ് തുടര്‍നടപടികള്‍ക്കായി ക്രൈംബ്രാഞ്ച്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...