തൃശൂര്‍: തുടര്‍ ചികിത്സ ആവശ്യമുള്ള കോവിഡ് മുക്തരായവര്‍ക്കായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രത്യേക പോസ്റ്റ് കോവിഡ് ഒ പി തുടങ്ങി. എല്ലാ വ്യാഴാഴ്ചകളിലും രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെ പുതിയ അനക്‌സ് ഒ പി കെട്ടിടത്തിലായിരിക്കും പ്രത്യേക ഒ പി പ്രവര്‍ത്തിക്കുക.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ താലൂക്ക് ആശുപത്രികളില്‍ നിന്നോ ലഭിക്കുന്ന പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള രോഗികളെയായിരിക്കും മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കുക. കോവിഡ് വിമുക്തരില്‍ കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുകയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.