രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും തിരുപ്പതി ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തിരുപ്പതി ക്ഷേത്രം നിർമ്മിക്കാൻ ലക്ഷ്യമിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). നിലവിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരുപ്പതിയുടെ 59 ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അടുത്തിടെയാണ് ജമ്മുകാശ്മീരിൽ നിർമ്മിച്ച തിരുപ്പതി ബാലാജി ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയത്. ആന്ധ്രപ്രദേശിന് പുറത്ത് നിർമ്മിച്ച ആറാമത്തെ ബാലാജി ക്ഷേത്രമാണ് ജമ്മുവിലേത്. അതേസമയം, നവി മുംബൈ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

ടിടിഡിയുടെ നേതൃത്വത്തിൽ മൂന്ന് ക്ഷേത്രങ്ങളുടെ നിർമ്മാണം പരിഗണനയിലുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗർ, ഛത്തീസ്ഗഡിലെ റായ്പൂർ, ബീഹാർ എന്നിവിടങ്ങളിലാണ് ബാലാജിയുടെ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ബീഹാറിൽ എവിടെയാണ് ക്ഷേത്രം നിർമ്മിക്കുക എന്നതിൽ സ്ഥിരീകരണം നടത്തിയിട്ടില്ല. 1933-ലാണ് തിരുമല തിരുപ്പതി ദേവസ്ഥാനം സ്ഥാപിതമായത്. അന്ന് മൂന്ന് ക്ഷേത്രങ്ങളുടെ ഭരണം മാത്രമാണ് ഈ ട്രസ്റ്റിന് കീഴിൽ ഉണ്ടായിരുന്നത്. നിലവിൽ, 58 ഓളം ക്ഷേത്രങ്ങളുടെ നടത്തിപ്പ് ടിടിഡി കൈകാര്യം ചെയ്യുന്നുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണ് ഈ ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...