യുവാക്കളെ ക്രൂരമായി മര്‍ദിച്ച് റോഡില്‍ ഉപേക്ഷിച്ച് വാഹനവുമായി കടന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കഞ്ചിക്കോടില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച് റോഡില്‍ ഉപേക്ഷിച്ച് വാഹനവുമായി കടന്ന കേസില്‍ കുഴല്‍പ്പണം തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി ഷിഫാസ്, മാവേലിക്കര സ്വദേശി വിജിത്ത് എന്നിവരെയാണ് വാളയാര്‍ പോലീസ് പിടികൂടിയത്. കുഴല്‍പ്പണം ഒളിപ്പിച്ച് ദേശീയപാതയിലൂടെ സഞ്ചരിച്ച വാഹനമെന്ന് തെറ്റിദ്ധരിച്ചാണ് അക്രമി സംഘം കഞ്ചിക്കോടിന് സമീപം യുവാക്കളെ ക്രൂരമായി മര്‍ദിച്ചത്.

വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി വരന്തരപ്പിള്ളി സ്വദേശികളായ നൗഷാദിനെ പാലക്കാടും ആഷിഫിനെ വടക്കഞ്ചേരിയിലും ഉപേക്ഷിച്ചു. വാഹനത്തില്‍ കുഴല്‍പ്പണം ഒളിപ്പിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ തട്ടിയെടുത്ത മിനി ലോറി പുതുക്കാടിന് സമീപം റോഡരികില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. മൂന്ന് വാഹനങ്ങളിലായെത്തിയവര്‍ ദേശീയപാതയിലൂടെ പതിവായി കുഴല്‍പ്പണം കൊണ്ടുവരുന്നവരെ ആക്രമിച്ച് പണവുമായി രക്ഷപ്പെടുന്നത് ശീലമാക്കിയവരാണ്.

ശ്രീജിത്തിനൊപ്പം ആലപ്പുഴ സ്വദേശി ഷിഫാസ്, മാവേലിക്കര സ്വദേശി വിജിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ സ്വദേശികളായ അജീഷ്, ഗോകുല്‍, ഷിനില്‍, കുമാര്‍ എന്നിവരെയും വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജീഷിനും ഗോകുലിനും എടത്വ കൃഷി ഓഫിസര്‍ എം.ജിഷമോള്‍ പ്രതിയായ കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. യുവാക്കളെ മര്‍ദിച്ച് വാഹനവുമായി കടന്ന കേസില്‍ നാലുപേരുടെയും അറസ്റ്റ് അടുത്തദിവസം വാളയാര്‍ പോലീസ് രേഖപ്പെടുത്തും. ശ്രീജിത്തും ഷിഫാസും വിജിത്തും ചുള്ളിമടയില്‍ നിന്നും തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. വാഹനം തട്ടിയെടുത്ത് കുഴല്‍പ്പണം കൈക്കലാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് ശ്രീജിത്താണ്. ഷിഫാസും സുഹൃത്തുക്കളും ആലപ്പുഴയില്‍ നിന്നും രണ്ട് വാഹനങ്ങളിലായി വാളയാറിലെത്തിയാണ് ഇവര്‍ക്കൊപ്പം ചേര്‍ന്ന് ആക്രമണം നടത്തിയത്. കേസില്‍ കൂടുതലാളുകള്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...