കോട്ടയം : നാട്ടകം ഗവ.കോളജ് മൈതാനത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ചാന്നാനിക്കാട് കണ്ണംകുളം കവലയ്ക്കു സമീപം ഇടയാടിപ്പറമ്പിൽ പ്രസാദിന്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. നാട്ടകം കോളേജിലെ രണ്ടാംവർഷ ബിഎസ്‌സി ഇൻഡസ്ട്രിയൽ കെമിസ്ട്രി വിദ്യാർഥിയാണ്. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.
അമ്മ:ശ്രീരഞ്ജിനി. സഹോദരി: പാർവതി. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ നാട്ടകം ഗവ.കോളേജ് മൈതാനത്തായിരുന്നു സംഭവം. കോളേജ് മൈതാനത്ത് പ്രാക്ടീസ് നടത്തുന്നതിനുള്ള വാം അപ്പ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം അരവിന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു. അധ്യാപകരും സുഹൃത്തുക്കളും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.