സില്‍വര്‍ ലൈന്‍ ; എല്‍ഡിഎഫ് എംപിമാരും ചര്‍ച്ചയ്‌ക്കെത്തി ; യോഗം മാറ്റിവെച്ച് കേന്ദ്രമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിൽവർ ലൈൻ വേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരെ മാത്രം പങ്കെടുപ്പിച്ചു യോഗം വിളിക്കുന്നതിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ എൽഡിഎഫ് എംപിമാർ അതൃപ്തിയറിയിച്ചു. ഇതെത്തുടർന്ന് മന്ത്രി യോഗം മാറ്റിവെച്ചു. പുതിയ യോഗത്തിൽ ഇരുകൂട്ടരെയും ഒരുമിച്ചു വിളിച്ചു പ്രശ്നങ്ങൾ കേൾക്കാമെന്നു മന്ത്രി ഉറപ്പു നൽകിയതായി എൽഡിഎഫ് എംപിമാർ അറിയിച്ചു.

പദ്ധതിക്കു പിന്നിൽ കേരള സർക്കാരിനു ദുരുദ്ദേശ്യമുണ്ടെന്നും സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലെന്നും വ്യക്തമാക്കി യുഡിഎഫ് എംപിമാർ ഒപ്പിട്ട നിവേദനം കൊടിക്കുന്നിൽ സുരേഷ് കേന്ദ്രമന്ത്രിക്കു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് എംപിമാർക്കു പറയാനുള്ളതു കേൾക്കാനാണ് മന്ത്രി യോഗം വിളിച്ചത്.

പിന്നാലെ എളമരം കരീം, ബിനോയ് വിശ്വം എന്നിവർ മന്ത്രിയെ ബന്ധപ്പെട്ട് ചർച്ചയ്ക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു. യോഗം നിശ്ചയിച്ച സമയത്ത് ഇവരും എ.എം.ആരിഫ്, എം.വി.ശ്രേയാംസ്കുമാർ, എന്നിവരും മന്ത്രിയുടെ ഓഫീസിലെത്തുകയും ചെയ്തു. ഇതോടെ കേന്ദ്ര മന്ത്രിസഭാ യോഗം നടക്കുന്നതിനാൽ അസൗകര്യം ചൂണ്ടിക്കാട്ടി മന്ത്രി യോഗം മാറ്റിവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...