ലഹരിക്കെതിരെ ‘തുഫാൻ കിക്ക് ഓഫ്’; വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിൽ ലോകകപ്പ് ആവേശവും ലഹരിവിരുദ്ധ സന്ദേശവും നടന്നു

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം: ഫിഫ ലോകകപ്പ് 2026-ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലഹരിമുക്ത കാമ്പസ് എന്ന ലക്ഷ്യമുയർത്തിപ്പിടിച്ചുകൊണ്ടും വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിൽ വേറിട്ട പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ലഹരിമുക്ത ക്യാമ്പസ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ‘തുഫാൻ കിക്ക് ഓഫ്’ പ്രോഗ്രാം വിദ്യാർഥികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി സ്കൂൾ പ്രധാനാധ്യാപിക മിനി സൂസൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വരുംതലമുറയെ ലഹരി എന്ന വിപത്തിൽ നിന്നും അകറ്റി നിർത്താൻ കായിക വിനോദങ്ങൾക്കുള്ള പങ്ക് വലുതാണെന്ന് ഇവര്‍ പറഞ്ഞു.

വിദ്യാർഥികളായ ഡി. ദേവനന്ദൻ, ആരാധ്യ സനൽ, സി.പി.പ്രവീണ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി. അധ്യാപക പ്രതിനിധികളായ ലാബി ജോർജ്ജ് ജോൺ, ജോൺ എം.തോമസ്, റോബി അന്ന ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയും കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് കുട്ടികൾ ഒത്തുകൂടിയ കിക്ക് ഓഫ് ചടങ്ങ് കാമ്പസിന് പുത്തൻ ഉണർവാണ് സമ്മാനിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...