തുമ്പമൺ : അച്ചൻകോവിലാറിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാലമ്പലത്തിനകത്ത് ഒരേ ദേവനെ രണ്ടു ശ്രീകോവിലുകളിലായി പ്രതിഷ്ഠിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിലൊന്നാണ് തുമ്പമൺ വടക്കുംനാഥക്ഷേത്രം. വടക്കേ ശ്രീകോവിലിൽ ധ്യാനത്തിലിരിക്കുന്ന സുബ്രഹ്മണ്യനും തെക്കേ ശ്രീകോവിലിൽ ബാലസുബ്രഹ്മണ്യനെയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. രണ്ട് ദേവന്മാർക്കും ഒരുപോലെ പ്രാധാന്യമുള്ള ക്ഷേത്രമാണ്. എട്ട് കരകളുടെ പ്രാതിനിധ്യത്തോടു കൂടിയാണ് ക്ഷേത്രഭരണം നടക്കുന്നത്. ഓഗസ്റ്റ് മൂന്നിന് ക്ഷേത്രക്കടവിലും ഊട്ടുപുരയിലുമായി പുലർച്ചെ അഞ്ചുമുതൽ കർക്കടകവാവ് ബലിതർപ്പണം നടക്കും. പള്ളിപ്പാട് അരിവണ്ണൂർ മഠത്തിൽ വാമനൻ നമ്പൂതിരി കാർമികത്വം വഹിക്കും. പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽനിന്നുതന്നെ ലഭിക്കും. പുഴയിലിറങ്ങി കുളിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കായി ഷവറിൽ കുളിക്കുവാനുള്ള സൗകര്യവും സ്ത്രീകൾക്ക് കുളിക്കുവാനും വസ്ത്രം മാറുവാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ പിതൃപൂജയും തിലഹോമവും നടത്തുന്നതിനും സൗകര്യമുണ്ടാകും.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.