ഉള്ളുപൊട്ടി വയനാട് ; ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, പോത്തുകല്ലിൽ മാത്രം 60 മൃതദേഹങ്ങൾ

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 123 മരണങ്ങളാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. അതേസമയം, 150-ലധികം പേർക്ക് ജീവൻ നഷ്ടമായതായാണ് പ്രദേശത്ത് നിന്നും ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വയനാട്ടിലേക്കെത്തും. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാരുടെ സംഘം നിരന്തരം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും നിർദേശം. ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയിലാണ് പ്രധാനമായും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത്. ചൊവ്വാഴ്ച രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് എത്തുന്നതിന് പരിമിതികളുണ്ടായിരുന്നു. വീടിനുള്ളിൽ അകപ്പെട്ടവരേയും പരിക്കേറ്റവരേയും പുറത്തെത്തിക്കുന്നതിനായിരുന്നു ഇന്നലെ പ്രഥമപരി​ഗണന. തുടർന്ന്, പല മൃതദേഹങ്ങളും രക്ഷാപ്രവർത്തകർക്ക് ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വന്നു. ഈ പ്രദേശങ്ങളിലാണ് ബുധനാഴ്ച രക്ഷാദൗത്യം പുരോ​ഗമിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...