സർക്കാർ പരിപാടികളിൽ സസ്യാഹാരം മാത്രമേ നൽകാവൂ…; പുതിയ തീരുമാനവുമായി അസം മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: സർക്കാറിന്റെ ഔദ്യോഗിക യോഗങ്ങളിൽ സസ്യാഹാരം മാത്രമേ നൽകാവൂവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിൽ ചേർന്ന ഡെപ്യൂട്ടി കമ്മീഷണർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പുതിയ തീരുമാനം അറിയിച്ചത്. എല്ലാ ഔദ്യോഗിക യോഗങ്ങളിലും ലഘുസസ്യാഹാരം മാത്രം നൽകണമെന്നും അസം മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ സംസ്ഥാനത്തെത്തുന്ന അതിഥികൾക്ക് ഈ നിർദേശം ബാധകമാകില്ല. വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ പരിപാടികൾ ലളിതമാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ബന്ധപ്പെട്ട അകമ്പടി വാഹനങ്ങളുടെ എണ്ണവും വെട്ടിക്കുറക്കും.

മുഖ്യമന്ത്രിയുടയോ പൊലീസ് സൂപ്രണ്ടിന്റെയോ സന്ദർശന വേളയിൽ 10 കാറുകളിൽ കൂടുതൽ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നികുതിദായകരുടെ പണം ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കുന്ന വിഐപി സംസ്കാര നിയമം അവസാനിപ്പിക്കുമെന്ന് നേരത്തെ ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...

‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കൻമാരല്ല’, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത് ; രൂക്ഷ വിമർശനവുമായി...

0
കൊച്ചി : ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു...

ചിറയിൻകീഴ് കയ്യാങ്കളി ; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി...

നാഗർകോവിൽ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോം കൂടി നിർമ്മിക്കും ; കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾക്ക് സാധ്യത

0
ചെന്നൈ : തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ വരുന്ന നാഗർകോവിൽ റെയിൽവേ സ്‌റ്റേഷനിൽ...