Saturday, July 13, 2024 5:51 am

തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 46,000 കടന്നു ; രക്ഷാപ്രവർത്തനം ഇന്ന് രാത്രി അവസാനിപ്പിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തുർക്കി : തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പത്തിലും തുടർച്ചലനങ്ങളിലുമായി മരിച്ചവരുടെ എണ്ണം 46,000 കടന്നു. മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. തുർക്കിയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം അപ്പാർട്ട്‌മെന്റുകൾ തകർന്നതായാണ് കണക്ക്. പലരെയും ഇപ്പോഴും കാണാനില്ല. ഭൂകമ്പം കഴിഞ്ഞ് 296 മണിക്കൂർ പിന്നിടുന്നു. ഈ സാഹചര്യത്തിൽ ഇനി രക്ഷപെട്ടവരെ കണ്ടെത്താനുള്ള സാധ്യത വളരെക്കുറവായതിനാൽ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനാണ് സാധ്യത.

ഫെബ്രുവരി 6 ന് പുലർച്ചെയാണ് തുർക്കിയിലെ തെക്കുകിഴക്കൻ കഹ്‌റമൻമാരാസ് പ്രവിശ്യയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. തുടർന്ന് നടന്ന 40 ലധികം തുടർചലനങ്ങളിലായി തുർക്കിയിലും അയൽരാജ്യമായ സിറിയയിലും പതിനായിരക്കണക്കിന് ആളുകളാണ് മണ്ണിനടിയിൽ കുടുങ്ങിയത്. രക്ഷാപ്രവർത്തനം തുടരുമ്പോൾ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ അണുബാധ പടരുമോ എന്ന ആശങ്ക വർധിച്ചുവരികയാണ്. കുടൽ, ശ്വാസകോശ സംബന്ധമായ അണുബാധകൾ വർധിച്ചിട്ടുണ്ടെങ്കിലും ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നില്ലെന്ന് തുർക്കി ആരോഗ്യ മന്ത്രി ഫഹ്രെറ്റിൻ കോക്ക പറഞ്ഞു.

ശനിയാഴ്ച കിർഗിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ തെക്കൻ തുർക്കിയിലെ അന്റാക്യ നഗരത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഞ്ചംഗ സിറിയൻ കുടുംബത്തിനായുള്ള രക്ഷാപ്രവർത്തനം നടത്തി. ഒരു കുട്ടിയടക്കം മൂന്നുപേരെ ജീവനോടെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി പിന്നീട് നിർജലീകരണം മൂലം മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. രക്ഷപെട്ടവരെ കണ്ടെത്തുമെന്ന പ്രതീക്ഷ മങ്ങുന്നതിനാൽ പരക്കെയുള്ള രക്ഷാപ്രവർത്തനങ്ങൾ ഞായറാഴ്ച രാത്രി അവസാനിപ്പിക്കുമെന്ന് തുർക്കി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി (എഎഫ്എഡി) തലവൻ യൂനുസ് സെസർ പറഞ്ഞു.

ഭൂകമ്പത്തിൽ തുർക്കിയിൽ 40,402 പേർ മരണപ്പെട്ടു. അയൽരാജ്യമായ സിറിയയിൽ 5,800-ലധികം മരങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കെട്ടിടങ്ങൾ തകർന്നതിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ഡെവലപ്പർമാർ ഉൾപ്പെടെ 100 ലധികം പ്രതികളെ തടങ്കലിൽ വയ്ക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഭൂകമ്പത്തിനു ശേഷം  ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള തെക്കൻ തുർക്കിയിലെ കഹ്‌റമൻമാരസിലെ ശ്മശാനത്തിൽ ആയിരക്കണക്കിന് പുതിയ ശവക്കുഴികളാണ് ഉയർന്നത്. നിലവിൽ കഹ്‌റാമൻമാരസിലും മറ്റുമായി കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമം തുടരുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജോലിസമയത്ത് ഔദ്യോഗിക കംപ്യൂട്ടറിൽ യൂണിയൻ പ്രവർത്തനം നടത്തി ; പിന്നാലെ അസോസിയേഷൻ നേതാവിന് എസ്.ഐ...

0
കണ്ണൂർ: സർക്കാർ സംവിധാനം ഉപയോഗിച്ച് ജോലിസമയത്ത് ഔദ്യോഗിക കംപ്യൂട്ടറിൽ യൂണിയൻ പ്രവർത്തനം...

വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരങ്ങളിൽ ചാകരക്കാലമായി ; ആശ്വാസത്തിൽ ജനങ്ങൾ

0
വെഞ്ഞാറമൂട്: ട്രോളിംഗ് നിരോധനം തുടങ്ങിയപ്പോൾ മീനുകൾക്ക് വില കൂടിയെങ്കിലും വിഴിഞ്ഞം ഉൾപ്പെടെയുള്ള...

കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്ന് തിമിംഗല ഛർദ്ദി​ പിടിച്ചെടുത്തു

0
കൊച്ചി: കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്ന് പിടികൂടിയ ആംബർഗ്രീസ് (...

കോവിഡ് വൈറസ് ഇപ്പോഴും ഉണ്ട്, ആഴ്ചതോറും 1700 മരണങ്ങൾ സംഭവിക്കുന്നു ; ലോകാരോഗ്യസംഘടന

0
ജനീവ: കോവിഡ് മഹാമാരി ഇപ്പോഴും ആഴ്ചയിൽ 1700 പേരുടെ ജീവനെടുക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.)....