അടച്ചുറപ്പില്ലാത്ത ഷെഡിൽ സുരക്ഷിതമല്ലാത്ത ജീവിതത്തെ ഓർത്ത് കണ്ണീരൊഴുക്കുകയാണ് റോസമ്മ തോമസും മകൾ സോഫിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടച്ചുറപ്പില്ലാത്ത ഷെഡിൽ സുരക്ഷിതമല്ലാത്ത ജീവിതത്തെ ഓർത്ത് കണ്ണീരൊഴുക്കുകയാണ് ഏറത്ത് പഞ്ചായത്ത് പുതുശേരി ഭാഗം ഉതിവിള വീട്ടിൽ റോസമ്മ തോമസും മകൾ സോഫിയും. ലൈഫ് മിഷനിൽ അപേക്ഷ നൽകിയെങ്കിലും ഫലം ഉണ്ടായില്ല. കളക്ടറെ കണ്ട് പരാതി പറഞ്ഞു. പഞ്ചായത്തിന് കളക്ടർ കത്ത് നല്‍കിയെങ്കിലും വീടിനുള്ള അനുമതി ഇതുവരെ ലഭിച്ചില്ല.  ചെറിയ കാറ്റടിച്ചാൽ താഴെ വീഴുന്ന ഷെഡാണ് ആകെയുള്ളത്.

4 കമ്പ് നാട്ടി അതിന് മുകളിൽ പൊട്ടിയ ഷീറ്റ് ഇട്ടിട്ടുണ്ട്. മഴ പെയ്താൽ വെള്ളം മുഴുവൻ  ഷെഡിൽ തന്നെ.  ചുറ്റും ടാർപോളിൻ കൊണ്ടാണ് മറച്ചിട്ടുള്ളത്. കാറ്റടിച്ച് ടാർപോളിൻ കീറിയിട്ടുണ്ട്. കിടക്കുന്നത് പൂഴിമണ്ണ് നിറഞ്ഞ തറയിൽ. പ്രായപൂർത്തിയായ മകളെയും കൊണ്ട് എങ്ങനെ സുരക്ഷിതമല്ലാത്ത ഷെഡിൽ കഴിയുമെന്ന ആധിയിലാണ് അവർ. ഭർത്താവ് തമ്പി  വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച് പോയതിനാൽ  വീടുകളിൽ അടുക്കള ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് ജീവിക്കുന്നത്. വർഷങ്ങളോളം സഹോദരൻ പൊടിമോന്‍റെ  വീട്ടിലായിരുന്നു താമസം. പിന്നീട് റോസമ്മയുടെ പേരിലുള്ള  അഞ്ച് സെന്റ് സ്ഥലത്ത് ഷെഡ് കെട്ടി മാറുകയായിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...