വീണ്ടും നടുങ്ങി തുർക്കി സിറിയ അതിർത്തി ; 3മരണം, 680പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തു‍‍‍ർക്കി : അരലക്ഷത്തോളം പേരുടെ ജീവനെടുത്ത ഭൂചലനത്തിന്‍റെ കനത്ത ആഘാതം വിട്ടുമാറും മുൻപാണ് തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചു . 680 പേര്‍ക്ക് പരിക്കേറ്റു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്ക് ഹതായ് പ്രവിശ്യയിലുണ്ടായ ഭൂചലനം തിരിച്ചടിയായി. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് പേരാണ് രാത്രിയില്‍ വീട് വിട്ട് തുറസായ സ്ഥലങ്ങളില്‍ അഭയം തേടിയത്. രണ്ടാഴ്ച മുന്പുണ്ടായ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ തെരുവിലെ ടെന്‍റുകളില്‍ ഉറങ്ങുകയായിരുന്നവർ വീണ്ടും ദുരന്തമുഖത്തായി. കാല്‍ക്കീഴില്‍ ഭൂമി പിളരുന്നത് പോലെ തോന്നിയാണ് പലരും ഞെട്ടി ഉണര്‍ന്നത്. ടെന്‍റുകൾക്ക് വെളിയില്‍ ആളുകള്‍ ഓടിക്കൂടുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും ഒട്ടും പ്രതീക്ഷയില്ലാതെ ജീവിക്കേണ്ടി വരുന്നവര്‍

പ്രാദേശിക പാര്‍ട്ടി നേതാവായ ലുഫ്തി കാസ്കി ബെംഗു ടര്‍ക്ക് ടിവിയില്‍ അഭിമുഖം നല്‍കുമ്പോഴാണ് ഭൂചലനം ഉണ്ടായത്. ഭയന്നോടി അയാള്‍.പേടിച്ചിരിക്കുന്ന കുട്ടികള്‍, പ്രായം ചെന്നവര്‍,വീണ്ടുമുണ്ടായ ഭൂചലനത്തില്‍ തളര്‍ന്ന് വീണവര്‍.ഇനിയും ഒരു ആഘാതം താങ്ങാൻ കഴിയാത്ത ഒരു ജനത കൈയില്‍ കിട്ടാവുന്നതെല്ലാം എടുത്ത് വീണ്ടും തെരുവിലുറങ്ങുകയാണ്.ആംബുലൻസുകളും രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങളും വീണ്ടും റോഡുകളില്‍ ചീറിപ്പായുന്നു. ഇനി ഒരു ഭൂചലനം കൂടി താങ്ങാനാവില്ല തുര്‍ക്കിക്കും സിറിയയ്ക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകുന്നു ; പ്രതിഷേധവുമായി ബന്ധുക്കൾ

0
കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. അഞ്ചുമൃതദേഹങ്ങളുമായി ബന്ധുക്കള്‍...

മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു ; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

0
ഭോപ്പാല്‍ : രക്താര്‍ബുദത്തിന് ചികിത്സതേടിയ മൂന്ന് വയസുകാരന് മരുന്നിന് പകരം ഫോര്‍മാലിന്‍...

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

0
ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി...

ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി...