ഇറാഖ് : ഇറാഖില്‍ തുര്‍ക്കിയുടെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാഉദ്യോഗസ്ഥരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. കുര്‍ദ് സ്വയംഭരണ പ്രദേശമായ വടക്കന്‍ ഇര്‍ബിലിലെ അതിര്‍ത്തിമേഖലയില്‍ നിര്‍ത്തിയിട്ടിയിരുന്ന വാഹനത്തിലുണ്ടായിരുന്ന രണ്ട് സേനാ ഉദ്യോഗസ്ഥരും ഡ്രൈവറും കൊല്ലപ്പെട്ടു. ജനറല്‍ മുഹമ്മദ് റുഷ്‌ദി, അതിര്‍ത്തി സുരക്ഷാ സേനയുടെ കമാന്‍ഡര്‍ സുബൈര്‍ അലി എന്നിവരാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍.
ഉദ്യോഗസ്ഥര്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഇതേത്തുടര്‍ന്ന് തുര്‍ക്കി പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം ഇറാഖ് റദ്ദാക്കി.