വി എം സുധീരന്റേത് ശുദ്ധമായ പ്രതികാര രാഷ്ട്രീയമാണെന്ന് തുഷാർ വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ജീവനൊടുക്കിയ എസ് എൻ ഡി പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ മഹേശനെയും മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെയും വിമർശിച്ചും ശിവഗിരി മഠാധിപതിയെ തള്ളിയും തുഷാർ വെള്ളാപ്പള്ളി രംഗത്ത്. കെ കെ മഹേശനെതിരായ വെള്ളാപ്പള്ളിയുടെ അധിക്ഷേപങ്ങൾ ആവർത്തിച്ച തുഷാർ, കള്ളനെ കള്ളൻ എന്നല്ലാതെ എന്ത് പറയണമെന്നും ചോദിച്ചു. കെ കെ മഹേശനെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞതെല്ലാം സത്യമാണെന്നും സത്യം വിളിച്ചു പറയുന്നതിൽ എന്താണ് പ്രശ്നമെന്നും തുഷാർ ചോദിച്ചു. സുധീരന്റേത് ശുദ്ധമായ പ്രതികാര രാഷ്ട്രീയമാണെന്നും ബി ഡി ജെ എസ് അധ്യക്ഷനും എസ് എൻ ഡി പി വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

മുൻപ് സുധീരനെ ആലപ്പുഴയിൽ നിന്നും തോൽപ്പിച്ച് കെട്ടുകെട്ടിച്ചതിന്റെ വിരോധമാണ് ഇപ്പോൾ തുടരെത്തുടരെ തീർക്കാൻ ശ്രമിക്കുന്നത്. മാൻഹോളിൽ വീണ് മരിച്ചവർക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് തുല്യനീതി വേണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടതെന്നും തുഷാർ പറഞ്ഞു. മുസ്ലിം മതത്തിൽ പെട്ടയാൾക്ക് മാത്രം സർക്കാർ ധനസഹായം നൽകിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ വെള്ളാപ്പള്ളിയെ ജാതിവാദി എന്ന് മുദ്രകുത്തി വേട്ടയാടാനാണ് സുധീരൻ നോക്കുന്നത്. അനാവശ്യമായ കഥകൾ പ്രചരിപ്പിച്ച് എസ് എൻ ഡി പിയെ തകർക്കാൻ ആരും നോക്കേണ്ടതില്ലെന്നും തുഷാർ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....