പനിച്ച് വിറച്ച് തലസ്ഥാന നഗരി ; പത്തു ദിവസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. പത്തുദിവസത്തിനിടെ പതിനായിരത്തിലധികം ആളുകൾക്കാണ് പനി ബാധിച്ചത്. കഴിഞ്ഞ 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ സർക്കാർ ആശുപത്രിയിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 10,982 പേരാണ്. ഡെങ്കി ബാധിതരുടെ എണ്ണവും ഉയരുന്നുണ്ട്. ഡെങ്കിപ്പനി ബാധിതരുടെയും ഡെങ്കി സംശയിക്കുന്നവരുടെയും പട്ടികയിൽ വലിയ വർധനവാണുള്ളത്. കഴിനാജ് പത്തു ദിവസത്തിനിടെ 126 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ ഡെങ്കി സംശയിക്കുന്നവരുടെ എണ്ണം 296 ആണ്.

ജില്ലയിലെ പത്തിലധികം പ്രദേശങ്ങളിൽ ഡെങ്കി വ്യാപനം കണ്ടെത്തിയിട്ടുണ്ട്. 11 മുതൽ 20 വരെയുള്ള കാലയളവിൽ 31 പേർ എലിപ്പനിയുടെ പിടിയിലായി. എലിപ്പനി സംശയിക്കുന്നവരുടെ എണ്ണം 11 ആണ്. വൈറൽ പനി ബാധിതരുടെ എണ്ണം 128 ആയി. ഈ കാലയളവിൽ 8 ഷിഗെല്ല കേസുകളും റിപ്പോർട്ട് ചെയ്തു. ഒരു ചിക്കുൻ ഗുനിയ കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നന്തൻകോടാണ് ഒരാൾക്ക് ചിക്കുൻഗുനിയ ബാധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....